കൽപ്പറ്റ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ഡീസൽ ക്ഷാമം: സർവീസുകൾ മുടങ്ങി

Spread the love

കൽപ്പറ്റ: കൽപ്പറ്റ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ഡീസൽ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് സർവീസുകൾ വ്യാപകമായി മുടങ്ങി. ഇന്ധനം നിറയ്ക്കാൻ പണമില്ലാത്തതിനാൽ ദീർഘദൂര സർവീസുകൾ ഒഴികെയുള്ള പല ബസുകളും ഓട്ടം നിർത്തി. മാനന്തവാടി, ബത്തേരി ഡിപ്പോകളിലും സമാനമായ പ്രതിസന്ധിയുണ്ട്.

 

കൽപ്പറ്റയിൽ നിന്ന് വടുവൻചാൽ, മാനന്തവാടി, വൈത്തിരി ഭാഗങ്ങളിലേക്കുള്ള നാല് സർവീസുകൾ പൂർണ്ണമായും മുടങ്ങി. മുണ്ടക്കൈ, ചോലാടി, മാനന്തവാടി റൂട്ടുകളിലെ ബസുകൾ ഒരു ട്രിപ്പ് മാത്രം നടത്തി ഓട്ടം അവസാനിപ്പിച്ചു. രാവിലെ 8:30-ന് ശേഷം ചൂരൽമല ഭാഗത്തേക്ക് സർവീസുകളൊന്നും ഉണ്ടായിട്ടില്ല.

 

ഇന്ത്യൻ ഓയിൽ കോർപ്പറേഷന് കൃത്യമായി പണം നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇത് മാനേജ്‌മെന്റിന്റെ അനാസ്ഥയാണെന്ന് ജീവനക്കാർ ആരോപിക്കുന്നു. ഇന്ധനം അടിയന്തരമായി എത്തിച്ചില്ലെങ്കിൽ വയനാട്ടിലെ കെ.എസ്.ആർ.ടി.സി. ഗതാഗതം പൂർണ്ണമായും നിലയ്ക്കുമെന്ന സ്ഥിതിയാണ്.

  • Related Posts

    ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

    Spread the love

    Spread the loveകൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു…

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    Leave a Reply

    Your email address will not be published. Required fields are marked *