കളിക്കുന്നതിനെ ചൊല്ലി തർക്കം; തിരുവനന്തപുരത്ത് നടുറോഡിൽ കൊലപാതകം, 19കാരൻ കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം∙ നഗരഹൃദയത്തിൽ നടുറോഡിൽ 19കാരനെ കുത്തിക്കൊന്നു. തൈക്കാട് വച്ചുണ്ടായ ആക്രമണത്തിൽ രാജാജിനഗർ സ്വദേശി അലൻ ആണ് മരിച്ചത്. തൈക്കാട് ക്ഷേത്രത്തിനു സമീപത്തു യുവാക്കൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിനു കാരണമെന്നാണു സൂചന. കുത്തേറ്റ അലനെ രണ്ടുപേർ…
മുഖംമൂടി കാട്ടി കടുവകളെ പേടിപ്പിക്കാൻ വനംവകുപ്പ്; നടപ്പാക്കുക സുന്ദർബൻസ് തീരത്ത് വിജയിച്ച പരീക്ഷണം
ബെംഗളൂരു∙ ജനവാസമേഖലകളിൽനിന്ന് കടുവകളെ അകറ്റാൻ വനംവകുപ്പ് മുഖംമൂടി പരീക്ഷണം നടത്തുന്നു. ബന്ദിപ്പൂർ, നാഗർഹോളെ വനമേഖലയിലെ ഗ്രാമീണർക്കാണു മുഖം മൂടി വിതരണം ചെയ്യുന്നത്. വനത്തിന് അരികെ താമസിക്കുന്നവർക്ക് ഇത്തരം മുഖംമൂടികൾ വനംവകുപ്പ് നൽകിത്തുടങ്ങി. ഒരുമാസത്തിനിടെ ബന്ദിപ്പൂരിൽ മാത്രം 3 പേരാണ് കടുവ ആക്രമണത്തിൽ…
ബലപ്രയോഗത്തിലൂടെ എസ്ഐആർ നടപ്പാക്കുന്നു’: ബിഎൽഒ കുഴഞ്ഞുവീണു, കൊൽക്കത്തയിലും പ്രതിഷേധം
കൊൽക്കത്ത ∙ വടക്കൻ കൊൽക്കത്തയിൽ ജോലി സമ്മർദം താങ്ങാനാവാതെ ബിഎൽഒ കുഴഞ്ഞുവീണു. ബേലഗട്ടയിലെ സ്കൂൾ അധ്യാപകനായ അനിമേഷ് നന്ദിയാണ് കുഴഞ്ഞു വീണത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ ചികിത്സയിലുള്ള നന്ദിയുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സൂപ്പർവൈസറുമായുള്ള ഒരു യോഗത്തിൽ…
മീനങ്ങാടിയിൽ ലോറിയിടിച്ച് വയോധികൻ മരിച്ചു
മീനങ്ങാടി: ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികൻ മരിച്ചു. ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന മീനങ്ങാടി എളമ്പാശ്ശേരി സ്വദേശി മത്തായി (ചാക്കോ – 65) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ 54-ാം മൈലിന് സമീപത്തായിരുന്നു അപകടം.…
ഉംറ കഴിഞ്ഞെത്തിയ തീർത്ഥാടകൻ യാത്രാമധ്യേ ഹൃദയാഘാതം മൂലം മരിച്ചു
ബത്തേരി: ഉംറ തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ബത്തേരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ഫെയർലാൻഡിൽ താമസിക്കുന്ന കടവത്ത് മുജീബ് (60) ആണ് മരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കുള്ള യാത്രാമധ്യേ എടവണ്ണപ്പാറയിൽ വെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്.ഭാര്യ: സീനത്ത്.…
കൈയില്‍ കിട്ടുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതൽ
സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും.3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ…
ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; 40 ഇന്ത്യൻ തീർഥാടകർക്ക് ദാരുണാന്ത്യം
ദുബായ് ∙ മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർഥാടകൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് നാൽപതോളം പേർക്ക് ദാരുണാന്ത്യം. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെ ആയിരുന്നു അപകടം. ഹൈദരാബാദിൽ നിന്നുള്ള ഉംറ തീർഥാടകരാണ് ഇവർ. ഡീസൽ ടാങ്കറുമായി ബസ് കൂട്ടിയിടിച്ചായിരുന്നു അപകടം.…
വീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി യുവതിയ്ക്കൊപ്പം ഫോട്ടോ, പിന്നാലെ ആത്മഹത്യ; ഹണിട്രാപ്പിൽ അയൽവാസിയും ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ
എടക്കര (മലപ്പുറം) ∙ മലപ്പുറം എടക്കര പള്ളിക്കുത്ത് ഹണിട്രാപ്പിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസില്‍ അയൽവാസിയായ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. പള്ളിക്കുത്ത് സ്വദേശി രതീഷ് ജീവനൊടുക്കിയ കേസിൽ സിന്ധു, ഭർത്താവ് ശ്രീരാജ്, ബന്ധുക്കളായ പ്രവീൺ, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്.…
ഡൽഹി സ്ഫോടനം ഭീകരാക്രമണം, ഡോ. ഉമർ ചാവേർ ബോംബ്; സ്ഥിരീകരിച്ച് എൻഐഎ
ന്യൂഡൽഹി ∙ ചെങ്കോട്ടയ്ക്കു മുന്നിൽ നടന്നത് ചാവേർ ബോംബ് ആക്രമണമെന്ന് സ്ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറും പുൽവാമ സ്വദേശിയുമായ ഡോ.ഉമർ നബിയാണ് സ്ഫോടന സമയത്ത് കാറോടിച്ചിരുന്നതെന്നും എൻഐഎ ഫൊറൻസിക് പരിശോധനയിലൂടെ ഉറപ്പിച്ചു.…
അന്ധവിശ്വാസ – അനാചാര നിരോധന നിയമം നടപ്പിലാക്കാൻ സർക്കാർ; കരട് ബിൽ തയ്യാറാക്കും
അന്ധവിശ്വാസ – അനാചാര നിരോധന നിയമം നടപ്പിലാക്കാൻ സർക്കാർ. സമഗ്ര പരിശോധനയ്ക്കായി സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു.സമഗ്രമായി പരിശോധിച്ച് സമിതി കരട് ബിൽ തയ്യാറാക്കും. വിദഗ്ധസമിതിയുമായി ബന്ധപ്പെട്ട ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. പൂർണമായും അന്ധവിശ്വാസ – അനാചാര നിരോധന…
















