അന്ധവിശ്വാസ – അനാചാര നിരോധന നിയമം നടപ്പിലാക്കാൻ സർക്കാർ; കരട് ബിൽ തയ്യാറാക്കും

Spread the love

അന്ധവിശ്വാസ – അനാചാര നിരോധന നിയമം നടപ്പിലാക്കാൻ സർക്കാർ. സമഗ്ര പരിശോധനയ്ക്കായി സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു.സമഗ്രമായി പരിശോധിച്ച് സമിതി കരട് ബിൽ തയ്യാറാക്കും. വിദഗ്ധസമിതിയുമായി ബന്ധപ്പെട്ട ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി.

 

 

പൂർണമായും അന്ധവിശ്വാസ – അനാചാര നിരോധന നിയമം സംസ്ഥാനത്ത് നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. മുൻ നിയമ സെക്രട്ടറി കെ.ശശിധരൻ നായർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ എന്നിവരാണ് സർക്കാർ രൂപീകരിച്ച സമിതിയിലെ അംഗങ്ങൾ. സമഗ്രമായി പരിശോധിച്ച് കരട് ബിൽ തയ്യാറാക്കാനാണ് വിദഗ്ധ സമിതിക്ക് നിർദേശം നൽകിയത്.

 

സാമൂഹികവും, നിയമപരവും ഭരണഘടനാപരവുമായ വശങ്ങളും സമിതി പരിശോധിക്കും. സാമൂഹികവും, നിയമപരവും ഭരണഘടനാപരവുമായ വശങ്ങളും സമിതി പരിശോധിക്കും. അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും ശിപാർശയിലാണ് സമിതി രൂപീകരിക്കാനുള്ള തീരുമാനം. ഇതര സംസ്ഥാനങ്ങളുടെ നിയമങ്ങളും നിയമപരിഷ്‌കരണ സമിതി ശിപാർശയും വിദഗ്ധർ പരിശോധിച്ച്‌ റിപ്പോർട്ട് തയ്യാറാക്കും.നിയമ പരിഷ്കാര കമ്മീഷൻ ജസ്റ്റിസ് കെ.ടി. തോമസ് തയ്യാറാക്കിയ കരട് പ്രമേയവും പഠിക്കും.മന്ത്രവാദവും ആഭിചാരപ്രവർത്തനങ്ങളും തടയാൻ കർശന നിയമനിർമ്മാണം ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

  • Related Posts

    സ്കൂട്ടർ വെള്ളക്കെട്ടിൽ മറിച്ചിട്ട് ഭാര്യയേയും മക്കളേയും കൊന്നു; പ്രതി 13 വർഷങ്ങൾക്കുശേഷം പിടിയിൽ

    Spread the love

    Spread the loveഅരീക്കോട് (മലപ്പുറം): വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെ ആണ് കർണാടകയിൽനിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്. സംഭവം…

    പഴകിയ നോട്ട് നൽകിയ യാത്രക്കാരനെ കെഎസ്ആർടിസി ബസ് ജീവനക്കാർ മർദിച്ചെന്ന് പരാതി

    Spread the love

    Spread the loveകൂത്താട്ടുകുളം∙ പഴയ നോട്ട് നൽകിയെന്ന കാരണത്താൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരനു ജീവനക്കാരുടെ മർദനം. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. കോട്ടയത്തേക്കു പോകുമ്പോൾ കൂത്താട്ടുകുളത്ത് എത്തിയപ്പോഴാണ് ഇന്നലെ രാവിലെ 11നു ബസ് നിർത്തിയിട്ട് യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും…

    Leave a Reply

    Your email address will not be published. Required fields are marked *