വാതിലിന് തീയിട്ട് വീണ്ടും മോഷണം

സുൽത്താൻ ബത്തേരി :വാതിലിന് തീയിട്ട് വീണ്ടും മോഷണം.കോട്ടക്കുന്ന് ശാന്തിനഗർ ഹൗസിംഗ് കോളനിയിൽ ബിജെപി നേതാവ് പി സി മോഹനൻ മാഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിൽ ആളുണ്ടായിരുന്നില്ല. ഇന്ന് പുലർച്ചെയാണ് സംഭവം.പൊലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ചുരത്തിൽ ലോറി ഓവു ചാലിലേക്ക് മറഞ്ഞു

കൽപ്പറ്റ :ചുരത്തിൽ ഒന്നാം വളവിൽ കോഴി ലോഡുമായി വന്ന വണ്ടി കാറിന്റെ പിറകിലിടിച്ചു ഓവു ചെലിലേക്ക് മറിഞ്ഞാണ് അപകടം. ആർക്കും പരിക്ക് ഇല്ല. ഗതാഗത തടസമില്ല.

ചെയ്യാത്ത കുറ്റത്തിന് ഏൽക്കേണ്ടി വന്ന പീഡനങ്ങൾ; 5 വർഷത്തിനു ശേഷം പോക്സോ കേസിൽ മുക്തനായി അധ്യാപകൻ

ബാലുശ്ശേരി ∙ ചെയ്യാത്ത കുറ്റത്തിന് ഏൽക്കേണ്ടി വന്ന മാനസിക പീഡനങ്ങൾ അവഹേളനങ്ങൾ അപമാനം നിറഞ്ഞ വേദനകൾ, 5 വർഷത്തെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ പോക്സോ കേസിൽ അഗ്നിശുദ്ധി വരുത്തി അധ്യാപകൻ. വീടിനു സമീപമുള്ള ബാലുശ്ശേരി വൊക്കേഷനൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ…

മൃതദേഹം ഹേമചന്ദ്രന്റേത് തന്നെ; ഡിഎൻഎ പരിശോധനാ ഫലം പുറത്ത്

കോഴിക്കോട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ കൊലക്കേസിൽ മൃതദേഹം ഹേമചന്ദ്രന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരണം.കണ്ണൂർ ഫൊറൻസിക്സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂൺ 28 ന് ഹേമചന്ദ്രൻ കൊല്ലപ്പെട്ടതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ചേരമ്പാട് വനമേഖലയിൽ നിന്ന് മൃതദേഹം…

ഭർത്താവും സുഹൃത്തും ചേർന്ന് ഉപദ്രവിച്ചു, വീട്ടിൽ സ്ത്രീധന പീഡനം; മകളെ മടിയിലിരുത്തി സ്കൂൾ അധ്യാപികയുടെ ആത്മഹത്യ

ജയ്പൂർ ∙ രാജസ്ഥാനിലെ ജോധ്പുരിൽ സ്കൂൾ അധ്യാപികയും മൂന്നു വയസ്സുകാരിയായ മകളും തീകൊളുത്തി മരിച്ചു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും അദ്ദേഹത്തിന്റെ പിതാവും തന്നെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സഞ്ജു ബിഷ്‌ണോയി എന്ന യുവതി മകൾക്കൊപ്പം ആത്മഹത്യ ചെയ്തത്. മകൾ യശസ്വി സംഭവസ്ഥലത്ത് തന്നെ…

കിടപ്പു രോഗിയായ അച്ഛനു ക്രൂര മർദനം, സ്റ്റീൽ വള കൊണ്ട് തലയ്ക്കടിച്ചു, കഴുത്ത് തിരിച്ചു; ഇരട്ട സഹോദരന്മാർ അറസ്റ്റിൽ

തുറവൂർ ∙ കിടപ്പു രോഗിയായ പിതാവിനെ മദ്യലഹരിയിൽ ക്രൂരമായി മർദിക്കുകയും സംഭവത്തിന്റെ വിഡിയോ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഇരട്ട സഹോദരങ്ങളെ പട്ടണക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പട്ടണക്കാട് ചന്ദ്രാനിവാസിൽ ചന്ദ്രശേഖരൻ നായരെ (79) മർദിച്ചതിനു മക്കൾ അഖിൽചന്ദ്രൻ (30),…

ഓണം വരവായി; തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്ര ഇന്ന്

കാർഷികസമൃദ്ധിയുടെ ഓർമകൾ ഉണർത്തി ഒരു ഓണക്കാലം കൂടി. ഇന്ന് ചിങ്ങമാസത്തിലെ അത്തം നാൾ. ലോകം മുഴുവനുമുള്ള മലയാളികൾ അത്തം നാൾമുതൽ പൂക്കളം ഇടുന്നു. അത്തം നാളിലാണ് ഓണാഘോഷത്തിന് തുടക്കമാകുന്നത്.   ഇന്നാണ് പ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്ര. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിൽ…

ഗുരുവായൂർ ക്ഷേത്രത്തിൽ യുവതിയുടെ റീൽസ് ചിത്രീകരണം: കുളത്തിൽ പുണ്യാഹം നടത്തും, നാളെ ഉച്ചവരെ ദർശനത്തിന് നിയന്ത്രണം

ഗുരുവായൂർ∙ റീൽസ് ചിത്രീകരിക്കാൻ യുവതി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവത്തിൽ നാളെ കുളത്തിൽ പുണ്യാഹം നടത്തും. ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കും. നാളെ രാവിലെ മുതൽ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. നാളെ ഉച്ചവരെ…

ചുരത്തിൽ ലോറി മറിഞ്ഞ് നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

വൈത്തിരി: വൈത്തിരി ചുരത്തിലെ എട്ടാം വളവിനു സമീപം ബ്രേക്ക് നഷ്ടപ്പെട്ട് ലോറി മറഞ്ഞു നിരവധി  വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. കാറുകളും ബൈക്കുകളും ഉൾപ്പെടെ അപകടത്തിൽപ്പെട്ടതായാണ് പ്രാഥമിക വിവരം. ഗതാഗതം സ്തംഭിച്ചു. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ ആംബുലൻസുകളും രക്ഷാപ്രവർത്തകരും സ്ഥലത്തേക്ക്…

ഇന്ത്യയ്ക്കെതിരായ ഉയർന്ന തീരുവ ട്രംപിന്റെ തന്ത്രം, റഷ്യക്ക് നൽകിയത് കൃത്യമായ സന്ദേശം; യുദ്ധം തുടർന്നാൽ ഒറ്റപ്പെടുത്തും’

വാഷിങ്ടൻ∙ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യയ്ക്കെതിരെ 50 ശതമാനം താരിഫ് പ്രഖ്യാപിച്ചതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. യുദ്ധം നിർത്തുന്നതിന് റഷ്യയെ നിർബന്ധിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ച മാർഗമാണ് ഉയർന്ന തീരുവ നടപടിയെന്നും വാൻസ് പറഞ്ഞു. നടപടിയിലൂടെ…