ഗുരുവായൂർ ക്ഷേത്രത്തിൽ യുവതിയുടെ റീൽസ് ചിത്രീകരണം: കുളത്തിൽ പുണ്യാഹം നടത്തും, നാളെ ഉച്ചവരെ ദർശനത്തിന് നിയന്ത്രണം

Spread the love

ഗുരുവായൂർ∙ റീൽസ് ചിത്രീകരിക്കാൻ യുവതി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവത്തിൽ നാളെ കുളത്തിൽ പുണ്യാഹം നടത്തും. ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കും. നാളെ രാവിലെ മുതൽ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. നാളെ ഉച്ചവരെ ദർശനത്തിന് നിയന്ത്രണം.

 

യൂട്യൂബറായ ജാസ്മിൻ ജാഫറാണ് ഹൈക്കോടതിയുടെ നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചത്. ഇതിനെതിരെ ഗുരുവായൂർ ദേവസ്വം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് യുവതി ക്ഷമാപണം നടത്തുകയും വിഡിയോകൾ പിൻവലിക്കുകയും ചെയ്തിരുന്നു.

 

ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും നടപ്പുരയിലും വച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ജാസമിൻ റീൽസ് ആയി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തിൽ ആറാട്ട് പോലെയുള്ള ചടങ്ങുകൾ നടക്കുന്ന തീർഥക്കുളത്തിന്റെ പരിപാവനത ലംഘിച്ച് ഹൈക്കോടതിയുടെ നിരോധന മേഖലയിൽ വിഡിയോ ചിത്രീകരിച്ചുവെന്നായിരുന്നു ദേവസ്വത്തിന്റെ പരാതി.

  • Related Posts

    സമൃദ്ധിയുടെ വിഷുപ്പുലരി; ഗുരുവായൂരിൽ കണ്ണനെ കണി കാണാൻ ഭക്തജനത്തിരക്ക്

    Spread the love

    Spread the loveഗുരുവായൂർ∙ ഗുരുവായൂർ ക്ഷേത്രത്തിൽ വിഷു പുലരിയിൽ കണ്ണനെ കണികണ്ട് തൊഴാൻ ഭക്തജന തിരക്ക്. പുലർച്ചെ 2.55 മുതൽ ഒരു മണിക്കൂർ സമയം ആയിരുന്നു വിഷുക്കണി ദർശനം. ആയിരക്കണക്കിന് ഭക്തർ സ്വർണ ശ്രീലങ്കത്തെ ഉണ്ണിക്കണ്ണനെയും വിഷുവിന്റെ കണികോപ്പുകളും കണ്ടു തൊഴുത്…

    രഹസ്യഅറയില്‍ കണക്കില്‍പ്പെടാത്ത പണം, കാറില്‍ നിന്ന് പിടിച്ചത് 2.65 കോടി രൂപ, അന്വേഷണം

    Spread the love

    Spread the loveകണ്ണൂര്‍: കണ്ണൂരില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 2.65 കോടി രൂപ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശേരി പുളിയനമ്പ്രത്തെ ഒപി സാബിത്ത് (26), പെരിങ്ങത്തൂര്‍ മത്തിപ്പറമ്പയിലെ കെ. അജ്മല്‍ (25) എന്നിവരെയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *