പൂച്ച പുലി ആക്രമണം; മൂന്ന് പേർക്ക് കടിയേറ്റു

പുളിഞ്ഞാല്‍:പുളിഞ്ഞാലില്‍ പൂച്ച പുലി ആക്രമണം മൂന്ന് ആള്‍ക്ക് കടിയേറ്റു.ഓട്ടോപുളി തോമസിന്റെ കോട്ടര്‍സിനടുത്തു വള്ളുവശ്ശേരി നസീമ,നിയാസ് ഇറുമ്പന്‍,കോട്ടമുക്കത്തു കോളനിയിലെ രാജു എന്നിവര്‍ക്ക് കടിയേറ്റത്.ഇവരെ മാനന്തവാടി മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയി. കോട്ടര്‍സിനകത്തേക്ക് പാഞ്ഞു കയറിയ പുലിയെ ഷൈജി മെമ്പറുടെ നേതൃത്വത്തില്‍ വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ വി.കെ.ഷാജി…

എൻജിനിൽ തീ; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡൽഹി∙ ഡൽഹിയില്‍ നിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ വലത് എൻജിനിൽ നിന്നു തീപിടുത്ത മുന്നറിയിപ്പു ലഭിച്ചതിനെ തുടർന്നാണു ടേക്ക് ഓഫിനു തൊട്ടുപിന്നാലെ വിമാനം ഡൽഹിയിൽ തിരിച്ചിറക്കിയത്.   എഐ2913 വിമാനമാണു തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ…

‘നീയെങ്ങോട്ട് പോകാനാടീ, എവിടെയും വിടില്ല; നിന്നെ കുത്തിമലര്‍ത്തി ഞാൻ ജയിലില്‍ പോകും, ജീവിക്കാന്‍ സമ്മതിക്കില്ല’

കൊല്ലം ∙ ഷാർജയിൽ മരിച്ച അതുല്യയെ ഭർത്താവ് സതീഷ് ശങ്കർ മർദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. മരണത്തിനു ദിവസങ്ങൾക്ക് മുൻപ് ചിത്രീകരിച്ച ദൃശ്യങ്ങളാണിപ്പോൾ പുറത്തു വന്നത്. അതുല്യയെ കൊലപ്പെടുത്തുമെന്ന് സതീഷ് പറയുന്നത് ദൃശ്യങ്ങളിൽ കാണാം. ദൃശ്യം അതുല്യയുടെ കുടുംബം കോടതിയിൽ ഹാജരാക്കി.…

ബസിൽ കുഴഞ്ഞുവീണ യാത്രക്കാരി മരിച്ചു

തൃശൂർ∙ തൃശൂരിൽ ബസിൽ കുഴഞ്ഞുവീണ യാത്രക്കാരി മരിച്ചു. അന്തിക്കാട് കുറ്റിമാവ് സ്വദേശി വന്നേരി വീട്ടിൽ ഗോപാലന്റെ മകൾ ലീന (56) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. കുറ്റുമാവിൽനിന്ന് സ്വകാര്യ ബസിൽ കയറിയ ലീന അന്തിക്കാട് ആൽ സെന്ററിൽ വച്ചാണ് അസ്വസ്ഥത…

കൊക്കയിലേക്ക് വീഴാറായ ലോറി, ശ്വാസം അടക്കിപിടിച്ച് ഡ്രൈവർ

കൽപറ്റ ∙ താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട് സുരക്ഷാ വേലി തകർത്ത കണ്ടെയ്നർ ലോറി കൊക്കയിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കര്‍ണാടകയില്‍ നിന്ന് ഇരുചക്രവാഹനങ്ങളുടെ ലോഡുമായി സര്‍വീസ് നടത്തുന്ന വാഹനമാണ് വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഒന്‍പതാം വളവില്‍ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു…

ചുരത്തിൽ കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് വീഴനായ നിലയിൽ

ചുരം ഒൻപതാം വളവിൽ നിയന്ത്രണം വിട്ട കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്തു കൊക്കയിലേക്ക് വീഴാനായ നിലയിൽ നിന്നു.ഒഴിവായത് വൻ ദുരന്തം.അൽപസമയം മുമ്പാണ് സംഭവം.

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി, പക്ഷെ!

മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ ഇതു വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ വിധേയമായി ഗതാഗതം അനുവദിക്കുമെന്ന്‌ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. നിലവിലെ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും.…

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ചു

മീനാക്ഷിപുരം ∙ കടുത്ത പോഷകാഹാരക്കുറവു നേരിടുന്ന നാലുമാസം പ്രായമുള്ള ആദിവാസി കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു. സർക്കാർപതി ആദിവാസി ഉന്നതിയിലെ പാർഥിപൻ– സംഗീത ദമ്പതികളുടെ പെൺകുഞ്ഞ് കനിഷ്കയാണു മരിച്ചത്. നാലുമാസം പ്രായമായ കുഞ്ഞിന്റെ തൂക്കം 2.200 കിലോഗ്രാമായിരുന്നു. ഇന്നലെ പുലർച്ചെ…

‘മന്ത്രിയായിരുന്ന കാലത്ത് സ്ത്രീകളോട് മോശമായി പെരുമാറി’; കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം∙ മന്ത്രിയായിരുന്ന കാലത്ത് കടകംപള്ളി സുരേന്ദ്രൻ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പരാതി. പോത്തൻകോട് സ്വദേശിയായ പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായ മുനീറാണ് ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയത്. കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ…

മത്സരിച്ച് മദ്യപിച്ച് വിദ്യാർത്ഥികൾ; ചികിത്സയിൽ

തിരുവനന്തപുരം ∙ സുഹൃത്തുക്കൾക്കൊപ്പം മത്സരിച്ച് മദ്യപിച്ച് അവശനിലയിലായ പ്ലസ്ടു വിദ്യാർഥിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആൽത്തറ ജംക്‌ഷനിൽ നിർമാണത്തിലുള്ള വീട്ടിലാണ് നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 7 വിദ്യാർഥികൾ മദ്യപിച്ചത്. സ്കൂളിൽ ഓണാഘോഷമായിരുന്നതിനാൽ വിദ്യാർഥികൾ യൂണിഫോമിലായിരുന്നില്ല. മുണ്ടും ഷർട്ടും ധരിച്ച ഇവർ…