പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം ∙ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (70) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.50ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വഴുതക്കാട് കോർഡോൺ ട്രിനിറ്റി 2 ബിയിൽ ആയിരുന്നു താമസം. 4 വർഷമായി വൃക്ക–ഹൃദയ സംബന്ധമായ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു.…

ഹണി മ്യൂസിയത്തിലെ പാര്‍ക്കില്‍ സമയം ചിലവിട്ട് കാട്ടാന; പതിവാക്കുമോ എന്ന ആശങ്കയില്‍ നാട്ടുകാര്‍

    വൈത്തിരി : പഴയ വൈത്തിരിയിലെ ഹണി മ്യൂസിയത്തിലെ പാർക്കില്‍ എത്തിയ കാട്ടാനയുടെ കളി കൗതുകമായി. കുട്ടികള്‍ ഇരുന്നു കറങ്ങുന്ന കളി ഉപകരണം കാട്ടാന കറക്കി രസിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു.   ഞായറാഴ്ച പുലർച്ചയാണ് കാട്ടാന മ്യൂസിയത്തില്‍ എത്തിയത്.…

പെൺ‌കുട്ടിയുടെ ബെസ്റ്റി ആര് ? ക്ലാസ്മുറിയിൽ തമ്മിലടിച്ച് പ്ലസ് വൺ വിദ്യാർഥികൾ; കൗൺസിലിങ് നൽകണമെന്ന് പൊലീസ്

കൊച്ചി ∙ പെൺകുട്ടിയുടെ ബെസ്റ്റി ആരെന്നതിനെച്ചൊല്ലിയുള്ള തർക്കം ക്ലാസ്മുറിയിൽ കയ്യാങ്കളിയായി. മുളന്തുരുത്തി പൊലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞിരമറ്റത്തെ എയ്ഡഡ് സ്കൂളിലായിരുന്നു പ്ലസ് വൺ വിദ്യാർഥികളുടെ തമ്മിലടി. ക്ലാസ് മുറിയിൽ വാതിൽ അടിച്ചിട്ടായിരുന്നു തലയോലപ്പറമ്പ്, അരയങ്കാവ് സ്വദേശികളായ വിദ്യാർഥികൾ ഏറ്റുമുട്ടിയത്. കൂട്ടംകൂടിനിന്ന വിദ്യാർഥികളിലൊരാൾ…

സാരിയിൽ തൂങ്ങിയ അമ്മയെ താഴെ എടുത്ത് കിടത്തിയെന്ന് മകൻ; മധ്യവയസ്കയുടെ മരണത്തിൽ യുവാവ് കസ്റ്റ‍ഡിയിൽ

കൊച്ചി ∙ അരയൻകാവിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ കസ്റ്റഡിയിൽ. അരയൻകാവ് വെളുത്താൻകുന്ന് അറയ്ക്കപ്പറമ്പിൽ ചന്ദ്രിക (58)യെയാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ നിരന്തരം മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന മകന്‍ അഭിജിത്തിനെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. മകൻ…

വീണ്ടും അസ്ഥി കഷ്ണങ്ങൾ, വീട്ടിൽ രക്തക്കറ; പരിശോധനയിൽ കൊന്ത കണ്ടെത്തി

ആലപ്പുഴ∙ ചേർത്തല സ്വദേശികളായ ബിന്ദു പത്മനാഭൻ, ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്നമ്മ എന്നിവരുടെ തിരോധാനക്കേസുകളിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന വസ്ത്ര വ്യാപാരി സെബാസ്റ്റ്യനെ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. പരിശോധനയിൽ വീടിനുള്ളിൽ നിന്ന് രക്തക്കറ കണ്ടെത്തി.…

ഏഴുലിറ്റർ ചാരായവുമായി കർണാടക സ്വദേശികൾ പിടിയിൽ

തലപ്പുഴ: തലപ്പുഴ എസ്.ഐ ടി.അനീഷിൻ്റെ നേതൃത്വത്തിൽ ബോയ്‌സ് ടൗണിൽ നടത്തിയ വാഹന പരിശോധനയിൽ ഏഴു ലിറ്റർ ചാരായവുമായി രണ്ടു കർണാടക സ്വദേശികൾ പിടിയിലായി. വീരാജ്പേട്ട കുടക് ബഡഗരകേരി ബല്ലിയമടേ രിയ ഹൗസിൽ ബി.കെ. ബാനു (53), ബല്ലിയമടേരിയ ഹൗസിൽ ബി.കെ. സമ്പത്ത്…

സ്വകാര്യ ബസ് ഇടിച്ച് സ്വിഗ്ഗി ജീവനക്കാരൻ മരിച്ചു

കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്വിഗ്ഗി ജീവനക്കാരനായ ഇരുചക്ര യാത്രക്കാരന്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ സലാം ആണ് മരിച്ചത്. 41 വയസ്സായിരുന്നു. കളമശേരിയില്‍ ബസുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടം ഉണ്ടായത്.   ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ ഡെലിവറി ഏജന്റാണ്…

പ്രഭാത സവാരിക്കിടെ കോൺഗ്രസ് എംപിയുടെ 4 പവൻ സ്വർണമാല കവർന്നു; കഴുത്തിനു പരുക്ക്, ചുരിദാർ കീറി

ന്യൂഡൽഹി ∙ ഡൽഹിയിൽ പ്രഭാത നടത്തത്തിനിടെ കോൺഗ്രസ് എംപി സുധാ രാമകൃഷ്ണന്റെ നാലു പവന്റെ സ്വർണമാല പൊട്ടിച്ചു മോഷ്ടാവ് കടന്നുകളഞ്ഞു. തമിഴ്‌നാട്ടിലെ മയിലാടുതുറൈയിൽ നിന്നുള്ള പാർലമെന്റ് അംഗമായ സുധാ രാമകൃഷ്ണൻ, ഡിഎംകെ എംപിയായ രാജാത്തിയോടൊപ്പം ചാണക്യപുരിയിലെ നയതന്ത്ര മേഖലയിലുള്ള പോളണ്ട് എംബസിക്ക്…

ഓണത്തിനു സബ്‌സിഡി നിരക്കില്‍ രണ്ടു ലീറ്റര്‍ വെളിച്ചെണ്ണ; വില ഇനിയും കുറയുമെന്ന് മന്ത്രി

തിരുവനന്തപുരം ∙ ഓണത്തിനു സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈകോയിലൂടെ നല്‍കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡ് ഒന്നിന് രണ്ടു ലീറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്നാണ് മന്ത്രി അറിയിച്ചത്. സര്‍ക്കാര്‍ ഇടപെടലിലൂടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും…

മൊബൈൽ ഫോൺ വാങ്ങി നൽകാൻ അമ്മ വിസമ്മതിച്ചു; 16കാരൻ കുന്നിൻ മുകളിൽനിന്നു ചാടി ആത്മഹത്യ ചെയ്തു

മൊബൈൽ ഫോൺ വാങ്ങി നൽകാൻ അമ്മ വിസമ്മതിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ 16 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. അഥർവ ഗോപാൽ ടെയ്ഡെ എന്ന ആൺകുട്ടിയാണ് കുന്നിനു മുകളിൽനിന്നു ചാടി മരിച്ചത്. ഫോൺ വാങ്ങിനൽകാൻ അഥർവ ഗോപാൽ ദിവസങ്ങളോളം അമ്മയോട് ആവശ്യപ്പെട്ടെങ്കിലും…