പൊലീസിലും രക്ഷയില്ല! മോശം സന്ദേശങ്ങൾ അയച്ചു, എസ്പിക്കെതിരെ പരാതിയുമായി വനിതാ എസ്ഐമാർ

തിരുവനന്തപുരം∙ മോശം സന്ദേശങ്ങൾ അയച്ചെന്ന് ആരോപിച്ച് എസ്പിക്കെതിരെ രണ്ട് വനിതാ എസ്ഐമാർ പരാതി നൽകി. ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയത്. ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. വിശദമായ റിപ്പോർട്ട് പൊലീസ് മേധാവിക്ക് കൈമാറി. ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള…

തനിച്ചു താമസിച്ച സ്ത്രീയുടെ കൊലപാതകം: പ്രതികളെ കുടുക്കിയത് മോഷ്ടിച്ച ഫോൺ

അമ്പലപ്പുഴ ∙ തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശിനിയായ അറുപത്തിരണ്ടുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൈനുലാബ്ദീനും ഭാര്യ അനീഷയും പൊലീസിന്റെ വലയിലായതു മോഷ്ടിച്ച മൊബൈൽ ഫോണിലെ സിം കാർഡ് മാറ്റി മറ്റൊന്ന് ഇടുന്നതിനിടയിൽ. കൊല്ലപ്പെട്ട സ്ത്രീയുമായി അടുപ്പമുണ്ടായിരുന്ന മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻവീട്ടിൽ അബൂബക്കറിനെ പീഡനശ്രമം,…

മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധ സംവിധാനം തകർത്തു

മോസ്കോ∙ റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം. ശനിയാഴ്ചയാണ് മോസ്കോ നഗരത്തെ ലക്ഷ്യമാക്കി ‍ഡ്രോൺ ആക്രമണം നടന്നത്. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ‍ഡ്രോണുകളെ തകർത്തിട്ടുണ്ട്. മുന്നറിയിപ്പിന്റെ ഭാഗമായി മോസ്കോ നഗരത്തിലെത് ഉൾപ്പെടെ വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്. മൂന്ന് മണിക്കൂറിനിടെ…

റീലുകൾ ഇനി സീരിസായി ബന്ധിപ്പിക്കാം;’ലിങ്ക് എ റീൽ’ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കായി പുതിയ’ലിങ്ക് എ റീൽ’ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. പുതിയ ഫീച്ചറിലൂടെ ഒന്നിലധികം വിഡിയോകൾ ഇനി ഒറ്റ സീരീസായി ലിങ്ക് ചെയ്യാം. കണ്ടന്റ് ക്രിയേറ്റേഴ്സ് തങ്ങളുടെ വിഡിയോകൾ ഇപ്പോൾ സീരീസായി പോസ്റ്റ് ചെയ്യുന്നത് വർധിച്ചതിനെ തുടർന്നാണ് ഇൻസ്റ്റാഗ്രാം ഈ പുതിയ…

ലീവെടുത്തു, മുറിക്കുള്ളിൽനിന്നു പുറത്തിറങ്ങിയില്ല; സ്വകാര്യ ആശുപത്രിയിലെ നഴ്സ് മരിച്ച നിലയിൽ

സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി അഞ്ജലി (28) ആണ് മരിച്ചത്. നെയ്യാറ്റിൻകരയിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് തൂങ്ങി മരിച്ചത്.   ആശുപത്രിയിൽ ജോലി ചെയ്യുന്ന മറ്റു മൂന്നു പേരും അഞ്ജലിയോടൊപ്പം താമസിച്ചിരുന്നു. ശനിയാഴ്ച അഞ്ജലി…

മച്ചിലൊളിച്ച് പൊലീസിനെ ചുറ്റിച്ചത് 15 ദിവസം; തൃത്താലയിൽ വധശ്രമക്കേസ് പ്രതിയെ പിടിച്ചത് ഇങ്ങനെ

പാലക്കാട്∙ കുന്തം പോയാൽ കുടത്തിലും തപ്പണമെന്നാണു പഴംചൊല്ല്, ഒളിവിലുള്ള പ്രതിയെ വീടിന്റെ മച്ചിലും തപ്പണമെന്നാണു തൃത്താല പൊലീസിന്റെ പുതുചൊല്ല്. സ്വന്തം വീടിന്റെ മച്ചിലെ രഹസ്യ അറയിൽ ഒളിച്ചിരുന്ന വധശ്രമക്കേസിലെ പ്രതി പാലക്കാട് കപ്പൂർ കൊള്ളന്നൂർ തോട്ടുപറമ്പത്തു മുഹമ്മദ് റാഫി തൃത്താല പൊലീസിനെ…

അറിവില്ലായ്മ കൊണ്ടുണ്ടായ തെറ്റ്;റീൽസ് ചിത്രീകരണത്തിൽ ക്ഷമ ചേദിച്ച് ജാസ്‍മിൻ

ഗുരുവായൂർ∙ ഹൈക്കോടതിയുടെ നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചതിൽ ക്ഷമാപണം നടത്തി യൂട്യൂബർ ജാസ്മിൻ ജാഫർ. യുവതിക്കെതിരെ ഗുരുവായൂർ ദേവസ്വം പൊലീസിൽ പരാതി ലഭിച്ചതിനെത്തുടർന്നാണ് സമൂഹ മാധ്യമത്തിൽ ക്ഷമാപണം നടത്തുന്ന കുറിപ്പ് പങ്കുവച്ചത്.   ‘‘എന്നെ സ്നേഹിക്കുന്നവർക്കും മറ്റുള്ളവർക്കും ഞാൻ…

ഓൺലൈൻ മണി ഗെയിമുകൾക്ക് നിരോധനം: വൻകിട കമ്പനികൾ പൂട്ടിത്തുടങ്ങി

ന്യൂഡൽഹി ∙ പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണി ഗെയിമുകൾ രാജ്യത്ത് നിരോധിക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഓൺലൈൻ മണി ഗെയിം കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങി. ഡ്രീം11 ഗെയിമിങ് പ്ലാറ്റ്ഫോമിനു പുറമേ മൊബൈൽ പ്രീമിയർ ലീഗ്, പോക്കർബാസി, മൈ11സർക്കിൾ, സുപ്പി,…

ചെഹൽ അതു ചെയ്യുമെന്ന് കരുതിയില്ല, കോടതിയിൽ പൊട്ടിക്കരഞ്ഞെന്ന് ധനശ്രീ; പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച ദിവസത്തെ മോശം അനുഭവങ്ങളെക്കുറിച്ചു വെളിപ്പെടുത്തി മോഡലും ഇൻഫ്ലുവൻസറുമായ ധനശ്രീ വർമ. കോടതി വിവാഹ മോചനം അനുവദിച്ച സമയത്ത് കോടതി മുറിയിൽവച്ച് പൊട്ടിക്കരയുകയായിരുന്നെന്ന് ധനശ്രീ ഒരു പോഡ്കാസ്റ്റിൽ വെളിപ്പെടുത്തി. ‘‘എനിക്കും…

ധർമസ്ഥലയിൽ വൻ ട്വിസ്റ്റ്; പരാതിക്കാരൻ അറസ്റ്റിൽ, ദുരൂഹതയേറുന്നു

ബെംഗളൂരു∙ ധർമസ്ഥലയിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി ആരോപണം ഉന്നയിച്ച മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. 1995–2014 കാലഘട്ടത്തിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു വെളിപ്പെടുത്തൽ. വെളിപ്പെടുത്തിയ കാര്യങ്ങളിൽ പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അധികൃതർ…