മച്ചിലൊളിച്ച് പൊലീസിനെ ചുറ്റിച്ചത് 15 ദിവസം; തൃത്താലയിൽ വധശ്രമക്കേസ് പ്രതിയെ പിടിച്ചത് ഇങ്ങനെ

Spread the love

പാലക്കാട്∙ കുന്തം പോയാൽ കുടത്തിലും തപ്പണമെന്നാണു പഴംചൊല്ല്, ഒളിവിലുള്ള പ്രതിയെ വീടിന്റെ മച്ചിലും തപ്പണമെന്നാണു തൃത്താല പൊലീസിന്റെ പുതുചൊല്ല്. സ്വന്തം വീടിന്റെ മച്ചിലെ രഹസ്യ അറയിൽ ഒളിച്ചിരുന്ന വധശ്രമക്കേസിലെ പ്രതി പാലക്കാട് കപ്പൂർ കൊള്ളന്നൂർ തോട്ടുപറമ്പത്തു മുഹമ്മദ് റാഫി തൃത്താല പൊലീസിനെ വട്ടം കറക്കിയതു 15 ദിവസമാണ്. മൂന്നു തവണ പൊലീസ് വീട്ടിൽ പരിശോധന നടത്തിയപ്പോഴും മുകളിലെ മച്ചിലെ രഹസ്യ അറിയിലിരുന്നു റാഫി എല്ലാം കാണുന്നുണ്ടായിരുന്നു. നാലാം തവണ റാഫിയെ കുടുക്കിയതു വീട്ടിലെ സിഗരറ്റിന്റെ മണമാണ്. ഓടുമേഞ്ഞ വീട്ടിലെ മച്ചിൽ അഞ്ച് രഹസ്യ അറകാളാണു പൊലീസ് കണ്ടെത്തിയത്. അതിലൊന്നിൽ പ്രതിയുണ്ടായിരുന്നു. സ്ഥിരം കുറ്റവാളിയായ റാഫി വീട്ടിലെ മച്ചിൽ രഹസ്യ അറയുണ്ടാക്കിയത് ഒളിച്ചിരിക്കാനാണെന്നാണു നാട്ടുകാർ പറയുന്നത്. റാഫിക്കെതിരെ പാലക്കാട്ടെ വിവിധ സ്റ്റേഷനുകളിൽ അഞ്ച് കേസുകളുണ്ട്. സിനിമ തിരക്കഥ പോലെയായിരുന്നു അറസ്റ്റ്.

 

 

  • Related Posts

    നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

    Spread the love

    Spread the loveതിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലിനാണ് നിര്‍ദേശം നല്‍കിയത്.…

    വിഷു ദിനത്തിൽ സ്വർണത്തിന് കുതിപ്പ്! ഒറ്റയടിക്ക് കൂടിയത് 1,040 രൂപ

    Spread the love

    Spread the loveവിഷു ആഘോഷങ്ങൾക്കിടെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 130 രൂപ വർധിച്ച് 14,240 രൂപയിലെത്തി. പവൻ വില 1,040 രൂപ വർധിച്ച് 1,13,920 രൂപയുമായി. യുഎസ് ഇറാൻ സമാധാന ചർച്ചകൾ ഉടൻ നടക്കുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *