വായ്പ മുടങ്ങി; പിതാവിനെ തട്ടിക്കൊണ്ടുപോയി വിരൽ മുറിച്ച 5 പേർ അറസ്റ്റിൽ
ചെന്നൈ ∙ മകനെടുത്ത വായ്പയുടെ പലിശ അടവ് മുടങ്ങിയതിനെ തുടർന്ന് 71 വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി വിരലുകൾ മുറിച്ച സംഘത്തിലെ 5 പേരെ അറസ്റ്റ് ചെയ്തു. കടലൂർ സ്വദേശി നടരാജനാണ് ആക്രമണത്തിന് ഇരയായത്. നടരാജന്റെ മകൻ മണികണ്ഠൻ ചിദംബരത്ത് നടത്തുന്ന പലചരക്ക്…
ഡെലിവറി ജീവനക്കാരൻ ആയി വേഷംമാറിയെത്തി, ബലാത്സംഗത്തിനു ശേഷം സെൽഫി; യുവതി ഇരയായത് ക്രൂര പീഡനത്തിന്
മുംബൈ ∙ പുണെയിലെ ആഡംബര റസിഡൻഷ്യൽ സൊസൈറ്റിയിൽ താമസിക്കുന്ന 25 വയസ്സുള്ള യുവതിയെ കൊറിയർ ഡെലിവറി ജീവനക്കാരൻ ആയി വേഷംമാറിയെത്തിയ യുവാവ് ബലാത്സംഗം ചെയ്തു. മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷമായിരുന്നു പീഡനമെന്ന് യുവതി പൊലീസിനു മൊഴി നൽകി. കൊറിയർ…
അമ്മ തിരികെവന്നില്ല, ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല, കരഞ്ഞ് മകൾ
കോട്ടയം∙ മെഡിക്കൽ കോളജിലെ തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിലേക്കു പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞതോടെയാണ് ഒരാൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരിക്കാം എന്ന സംശയം ബലപ്പെടുന്നത്. ഇതോടെ ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പൊലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചു.…
തെരുവ് നായകള്‍ മാനിനെ ആക്രമിച്ചു
കാട്ടിക്കുളം: കാട്ടിക്കുളം എടക്കോട് തെരുവ് നായകള്‍ മാനിനെ ആക്രമിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മാന്‍ പ്രദേശവാസിയായ രാജുവിന്റെ വീട്ടിലെ ചാണകക്കുഴിയില്‍ അകപ്പെട്ടു. പരിക്കേറ്റ മാന്‍ ചാണകക്കുഴിയില്‍ നിന്നും കയറിയെങ്കിലും രക്ഷപ്പെടാന്‍ കഴിയാതെ അവശനിലയിലാണ്. വനം വകുപ്പിനെ വിവരമറിയിച്ചതായി വീട്ടുകാര്‍ പറഞ്ഞു.
രാത്രിയാത്ര സുഹൃത്തുക്കൾക്കൊപ്പം; എയ്ഞ്ചലിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോർത്ത് കണ്ടെത്തി
ആലപ്പുഴ ∙ മകൾ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം സ്ഥിരമായി പുറത്തുപോകുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് ആലപ്പുഴയിൽ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ പിതാവ് ഫ്രാൻസിസ്. പ്രതി ഫ്രാൻസിസിനെ (ജോസ് മോൻ) പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിലുടനീളം ശാന്തനായാണ് ഫ്രാൻസിസ് പെരുമാറിയത്.…
കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു; 2 പേർക്ക് പരിക്ക്
കോട്ടയം∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞുവീണു. രാവിലെ പതിനൊന്നുമണിയോടെയാണു പതിനാലാം വാർഡിന്റെ ഒരു ഭാഗം തകർന്നത്. കെട്ടിടത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നില്ലെന്നാണു വിവരം. അപകടത്തിൽപ്പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തിയെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ആകെ രണ്ടുപേർക്കു പരുക്കു പറ്റിയിട്ടുണ്ട്. ഇവരുടെ പരുക്കു സാരമുള്ളതല്ലെന്നാണു…
വാഹനത്തിന് നേരെ ഓടിയെത്തി കാട്ടാന;
മുത്തങ്ങ വനപാതയിൽ കെഎസ്ആർടിസിക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന.ഡ്രൈവറുടെ സംയോജിതമായ ഇടപെടൽ കാരണം ആന പിന്മാറി.അതേസമയം നീലഗിരി ഓവേലിയിൽ ജനവാസ മേഖലയിൽ വനപാലകരുടെ വാഹനം ആക്രമിച്ച് മറ്റൊരു കാട്ടാന.വാഹനത്തിന് കേടുപാട് സംഭവിച്ചു.ഇന്നലെയാണ് സംഭവം.
വൈത്തിരി മുള്ളൻപാറയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം
മുള്ളൻപാറയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം. ഇന്നലെ രാത്രി ഏഴരയോടെയാണ് മുള്ളൻപാറ അംഗൻവാടിക്ക് സമീപം മൂന്ന് കാട്ടാനകൾ എത്തിയത്. ടാക്സി ഡ്രൈവറും സ്കൂട്ടർ യാത്രക്കാരനും കാട്ടാനയുടെ മുൻപിൽ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.നിരവധി കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്താണ് മൂന്ന് കാട്ടാനകൾ എത്തിയത്. വിവരം…
നവജാതശിശുവിനെ ലോക്കൽ ട്രെയിനിലെ സഹയാത്രികരെ ഏൽപിച്ച് അമ്മ മുങ്ങി
മുംബൈ ∙ 15 ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ ലോക്കൽ ട്രെയിനിലെ സഹയാത്രക്കാരികളെ ഏൽപിച്ച് അമ്മ കടന്നുകളഞ്ഞു. ഹാർബർ ലൈനിൽ പൻവേലിലേക്കു പോകുന്ന ട്രെയിനിൽ തിങ്കളാഴ്ച നടന്ന സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കുഞ്ഞും ലഗേജുമായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീ, തനിക്കു സീവുഡ്സ്…
വിയറ്റ്നാം ഡീൽ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യയ്ക്ക് തിരിച്ചടി
തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാമുമായി വ്യാപാരക്കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതുപ്രകാരം 20% ഇറക്കുമതി തീരുവയായിരിക്കും വിയറ്റ്നാമിൽ നിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് ഇനി ബാധകം. യുഎസ്-വിയറ്റ്നാം വ്യാപാരക്കരാർ ഇന്ത്യൻ കമ്പനികൾക്ക് സമ്മര്‍ദമാകും. കാരണം, ട്രംപ് കഴിഞ്ഞ ഏപ്രിലിൽ…