ഒരാഴ്ച കുടുങ്ങികിടന്നത് മാലിന്യക്കുഴിയിൽ; കാണാതായ കറവപശുവിനെ കണ്ടെത്തി

കാണാതായ കറവപശുവിനെ കണ്ടെത്തി.ഒരാഴ്ച മുൻപാണ് സംഭവം.ഇരുപതോളം ലിറ്റർ പാൽ കറക്കുന്ന പശുവിനെ കാണാതായത്.  സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ മാലിന്യക്കുഴിയിൽ അകപ്പെടുകയായിരുന്നു. പശുവിനെ മാനന്തവാടി അഗ്നി രക്ഷാ സേനാംഗങ്ങളെത്തി പുറത്തെടുത്തു.എരുമത്തെരുവ് സ്വദേശി രാജേഷിൻ്റേതാണ് പശു.

മുന്‍ കാമുകിക്ക് അശ്ലീല സന്ദേശം അയച്ചു,യുവാവിന് ക്രൂര മര്‍ദനം; ദര്‍ശന്‍ കേസ് പ്രചോദനമെന്ന് പ്രതികള്‍

ബെംഗളൂരു: മുൻകാമുകിക്ക് അശ്ലീല സന്ദേശം അയച്ചതിന് യുവാവിന് ക്രൂരമായ മർദനം. ബംഗളൂരു സ്വദേശിയായ കുശാൽ ആണ് മർദനത്തിന് ഇരയായത്. പത്തോളം ആളുകൾ ഉൾപ്പെട്ട സംഘമാണ് കുശാലിനെ മർദിച്ചത്. കന്നഡ നടൻ ദർശൻ ഉൾപ്പെട്ട വധക്കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സംഘം കുശാലിനെ…

മഹാരാഷ്ട്ര തീരത്ത് അ‍ജ്ഞാത ബോട്ട്: മറ്റൊരു രാജ്യത്തിന്റേതെന്ന് സംശയം; കനത്ത സുരക്ഷ

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ രേവ്ദണ്ഡ തീരത്ത് സംശയാസ്പദമായ രീതിയിൽ ബോട്ട് കണ്ടെത്തി. തീരദേശത്ത് സുരക്ഷ വർധിപ്പിച്ചു. രേവ്ദണ്ഡയിലെ കോർളൈ തീരത്തു നിന്ന് ഏകദേശം രണ്ട് നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബോട്ട് കണ്ടത്. മറ്റൊരു രാജ്യത്തിന്റെ അടയാളങ്ങളാണ് ബോട്ടിലുള്ളതെന്നാണ്…

ഓട്ടത്തിന് വിളിച്ചുവരുത്തി കൊലപ്പെടുത്തും; പിന്നാലെ ടാക്സി വിൽക്കും, ‘സീരിയൽ കില്ലർ’ പിടിയിൽ

ന്യൂഡൽഹി ∙ യാത്രയ്ക്കായി ടാക്സി വിളിച്ച ശേഷം, ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയും വാഹനങ്ങൾ മറിച്ചുവിൽക്കുകയും ചെയ്യുന്നത് പതിവാക്കിയ ‘സീരിയൽ കില്ലർ’ പിടിയിൽ. 4 കൊലക്കേസുകളിൽ പ്രതിയായ അജയ് ലംബയെയാണ് (48) ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 24 വർഷമായി…

വനിതാ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ വാട്സാപ്പിൽ ലൈംഗിക അധിക്ഷേപം;പ്രതി പിടിയിൽ

ബത്തേരി: ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ വാട്സാപ്പ് ഗ്രൂപ്പില്‍ ലൈംഗിക അധിക്ഷേപം നടത്തിയ വ്യക്തിയെ ബത്തേരി പോലീസ് അറസ്റ്റു ചെയ്തു.ലൈംഗീകാധിക്ഷേപ പരാമര്‍ശം നടത്തിയതിന് ഭാരതീയ ന്യായ സംഹിതയിലേയും, കേരള പോലീസ് ആക്ടിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ്…

താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞു

ലക്കിടി : താമരശ്ശേരി ചുരം എട്ടാം വളവിലും ഒമ്പതാം വളവിലും ഇടയിൽ ലോറി മറിഞ്ഞു. അതിരാവിലെയാണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല.ഡ്രൈവറെ രക്ഷപ്പെടുത്തി.

കെ എസ് ഇ ബിയുടെ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ പണിമുടക്കി

മാനന്തവാടി:തരുവണയിലെ കെ എസ് ഇ ബിയുടെ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ പണിമുടക്കി. ഇതോടെ വാഹന ഉടമകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക് തരുവണയില്‍ മാത്രമാണ് ചാര്‍ജിങ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി…

നാളെ സ്വകാര്യ ബസ് സമരം:മറ്റന്നാൾ അഖിലേന്ത്യ പണിമുടക്ക്

കല്‍പ്പറ്റ;സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ പണിമുടക്ക്.വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാളെ സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ബസ്സുടമസ്ഥ സംയുക്ത സമരസമിതി സൂചനാ പണിമുടക്ക് നടത്തുന്നത്. ജൂലൈ ഒന്‍പത് ബുധനാഴ്ച ദേശീയ പണിമുടക്ക്.ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ…

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനചാരണത്തോടനുബന്ധിച് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തും, പ്രാഥമിക ആരോഗ്യ കേന്ദ്രം വാളാടും സംയുക്തമായി ചേർന്ന് ലഹരി വിരുദ്ധ ദിനാചരണം നടത്തി.പോരൂർ സർവോദയം സ്കൂൾ അങ്കണം ചടങ്ങിന് വേദിയായി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പുകയില -ലഹരി വിമുക്ത വിദ്യാലയമായി പോരൂർ സർവോദയം…

ഭർത്താവ് മരിച്ചതറിയാതെ യുവതി, ഒപ്പം താമസിച്ചത് 6 ദിവസം; എലി ചത്ത മണമാണെന്ന് കരുതിയെന്ന് മൊഴി

ഭർത്താവ് മരിച്ചുകിടന്നതറിയാതെ ഭാര്യ അതേവീട്ടിൽ ഒപ്പം താമസിച്ചത് ആറു ദിവസം. കോയമ്പത്തൂർ ഉക്കടം കോട്ടൈപുതൂർ ഗാന്ധിനഗറിലാണ് സംഭവം. അബ്ദുൽ ജബ്ബാർ (48) ആണു മരിച്ചത്. വീട്ടിൽനിന്നു ദുർഗന്ധമുയർന്നതിനെത്തുടർന്ന് അയൽവാസികൾ പരാതി പറഞ്ഞപ്പോൾ മകനെത്തി പരിശോധിച്ചപ്പോഴാണു മരണവിവരം അറിഞ്ഞത്. ഉടൻതന്നെ ബിഗ് ബസാർ…