മുന്‍ കാമുകിക്ക് അശ്ലീല സന്ദേശം അയച്ചു,യുവാവിന് ക്രൂര മര്‍ദനം; ദര്‍ശന്‍ കേസ് പ്രചോദനമെന്ന് പ്രതികള്‍

Spread the love

ബെംഗളൂരു: മുൻകാമുകിക്ക് അശ്ലീല സന്ദേശം അയച്ചതിന് യുവാവിന് ക്രൂരമായ മർദനം. ബംഗളൂരു സ്വദേശിയായ കുശാൽ ആണ് മർദനത്തിന് ഇരയായത്. പത്തോളം ആളുകൾ ഉൾപ്പെട്ട സംഘമാണ് കുശാലിനെ മർദിച്ചത്. കന്നഡ നടൻ ദർശൻ ഉൾപ്പെട്ട വധക്കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സംഘം കുശാലിനെ തട്ടിക്കൊണ്ട് പോവുകയും മർദിക്കുകയുമായിരുന്നു.

 

അക്രമികളിൽ ഒരാൾ കുശാലിനെ അടിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നു. കുശാലിനെ മർദിക്കുന്ന സംഘം ഇയാളുടെ വസ്ത്രങ്ങൾ അഴിക്കുന്നതും സ്വകാര്യഭാഗങ്ങളിൽ അടിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ഇതിനിടയിൽ ആണ് രേണുകസ്വാമി വധക്കേസിനെ കുറിച്ച് അക്രമികൾ പരാമർശിക്കുന്നത്. ഇത് ആ കേസ് പോലെ അവസാനിക്കും എന്നാണ് അക്രമികൾ പറയുന്നത്

 

രണ്ട് വർഷത്തോളമായി കുശാൽ ഒരു കോളേജ് വിദ്യാർഥിനിയുമായി പ്രണയത്തിലയിരുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപാണ് ഇവർ തമ്മിൽ പിരിഞ്ഞത്. എന്നാൽ അടുത്തിടെ പെൺകുട്ടി മറ്റൊരാളുമായി ബന്ധത്തിലായി. തുടർന്ന് കുശാൽ പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയക്കുകയായിരുന്നു.

 

 

ഈ സംഭവം പെൺകുട്ടി കാമുകനോട് പറയുകയും സുഹൃത്തുക്കളോടൊപ്പം ചേർന്ന് കുശാലിനെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. പദ്ധതി പ്രകാരം പ്രശ്നം പരിഹരിക്കാൻ എന്ന വ്യജേന വിളിച്ച് വരുത്തിയ കുശാലിനെ അവിടെ നിന്ന് കാറിൽ തട്ടിക്കൊണ്ട് പോയി. ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തിയ ശേഷം കുശാലിനെ മർദിക്കുകയായിരുന്നു. കേസിൽ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തു.

 

ബംഗളൂരുവിലെ സുമനഹള്ളിക്കടുത്തുള്ള അഴുക്കുചാലിൽ ആണ് ദേഹത്ത് നിരവധി മുറിവുകളോടെ രേണുകസ്വാമിയുടെ ശവശരീരം കണ്ടെത്തിയത്. 2024ൽ ഇയാളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച ശേഷം കൊല്ലപ്പെടുത്തുകയായിരുന്നു.

ചിത്രദുർഗയിൽ താമസിച്ചിരുന്ന രേണുകസ്വാമി(33) പവിത്ര ഗൗഡ എന്ന കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു. ഇയാളുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നാല് പേർ കീഴടങ്ങിയങ്കിലും മൊഴികളിലെ വൈരുധ്യം നടൻ ദർശൻ ഉൾപ്പെട്ട ഗൂഢാലോചനയുടെ ചുരുളഴിക്കുകയായിരുന്നു. കേസിൽ നടൻ ദർശനെ 2024 ജൂൺ 11 ന് പോലീസ് അറസ്റ്റ് ചെയ്തു.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *