വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കല്ലോടി പടക്കൂട്ടിൽ വിനീതിൻ്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ പുലർച്ചെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഇവർ സഞ്ചരിച്ച ബൈക്കും സ്വകാര്യ സ്കൂൾ ബസും…
കെഎസ്ആർടിസിയും കാറും കൂട്ടിയിടിച്ച് അപകടം:രണ്ടുപേർ മരിച്ചു
മാനന്തവാടി കൂളിവയൽ കാപ്പുംചാലിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കാറിൽ കുടുങ്ങി കിടന്ന ഒരാളെ ഫയർ ഫോഴ്സ് എത്തി കാർ വെട്ടി പൊളിച് ആണ് പുറത്തെടുത്തത്. 4പേർ ആണ് കാറിൽ ഉണ്ടായിരുന്നത്.. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക്…
തെരുവ് നായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു
തേറ്റമല: തേറ്റമല പ്രദേശത്ത് തെരുവ് നായയുടെ ആക്രമണ ത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തേറ്റമല സ്വദേശിനി പൊട്ടക്കൽ മേരി (62), കേളോത്ത് നൗഫലിൻ്റെ മകൾ റിസ മെഹ്റിൻ (7) എന്നി വർക്കാണ് കടിയേറ്റത്. രണ്ട് പേർക്കും വീടിന്റെ പരിസരത്ത്…
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക: കെ.ജി.ഒ.എ
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ 44-ാം വയനാട് ജില്ലാ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു…
സൈബർ തട്ടിപ്പുകാരെ പിടികൂടുവാൻ- ഓപ്പറേഷൻ സൈ ഹണ്ട് – ജില്ലയിൽ 28 കേസുകൾ രജിസ്റ്റർ ചെയ്‌തു
കൽപ്പറ്റ സൈബർ തട്ടിപ്പുകാരെ പിടികൂടുവാൻ സംസ്ഥാന വ്യാപകമായി നടത്തിയ സൈ -ഹണ്ട് (Cy-Hunt) ഓപ്പറേഷന്റെ ഭാഗമായി വയനാട് ജില്ലയിൽ 48 ഇടങ്ങളിൽ പരിശോധന നടത്തി. മാർച്ച് അഞ്ചിന് നടത്തിയ ഓപ്പറേഷനിൽ 28 കേസുകൾ രജിസ്റ്റർ ചെയ്യുകയും 28 പേരെ പിടികൂടുകയും ചെയ്തു.…
ബത്തേരി അർബൻ ബാങ്ക് പ്രസിഡന്റ് ഡി.പി. രാജശേഖരന്റെ വീട്ടിൽ മോഷണം; പണം അപഹരിച്ചു
ബത്തേരി: കോൺഗ്രസ് നേതാവും സുൽത്താൻ ബത്തേരി അർബൻ ബാങ്ക് പ്രസിഡന്റുമായ ഡി.പി. രാജശേഖരന്റെ ചീനപ്പുല്ലിലെ വീട്ടിൽ മോഷണം നടന്നു. വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ വീട്ടിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. …
സി.എം.ഡി.ആർ.എഫ് വിഹിതം: ഐ.സി ബാലകൃഷ്ണനെതിരെയുള്ള നുണപ്രചാരണം പൊളിഞ്ഞു; രസീത് പുറത്തുവിട്ട് എം.എൽ.എ
സുൽത്താൻ ബത്തേരി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ധനസഹായം നൽകിയില്ലെന്ന ഇടത് സൈബർ ഹാൻഡിലുകളുടെ പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞു. നുണപ്രചാരണം ശക്തമായതോടെ, താൻ തുക അടച്ചതിന്റെ ഔദ്യോഗിക…
കബനി നിറഞ്ഞൊഴുകുമ്പോഴും കൃഷിക്കു വെള്ളമില്ലാതെ കർഷകർ, തീരദേശ വൈദ്യുതീകരണം ഉപകാരപ്പെടുന്നില്ലെന്നു പരാതി
പുൽപള്ളി : വൈദ്യുതി വകുപ്പിൻ്റെ കടുംപിടുത്തംമൂലം കൃഷിക്കു വെള്ളമെടുക്കാനാവാതെ കർഷകർ. കബനിയിൽനിന്നു നേരിട്ടു പമ്പുചെയ്യാൻ വൈദ്യുതി കണക്ഷൻ നൽകില്ലെന്ന ഉദ്യോഗസ്ഥ നിലപാടാണ് കബനീതീരത്തെ കർഷകരെ വല യ്ക്കുന്നത്. തീരദേശത്തെ പാവപ്പെട്ട കർഷകർക്ക് ജലസേചനം നിർവഹിക്കാൻ 5 വർഷം മുൻപ്…
സംസ്ഥാനത്തെ പശ്ചാത്തല മേഖല വികസന കുതിപ്പില്‍: മന്ത്രി പി.എ മുഹമ്മദ് റിയാസ്
മാനന്തവാടി: സംസ്ഥാനത്തെ പശ്ചാത്തല മേഖല വികസന കുതിപ്പിലാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചെറുപുഴ പനമരം പാലം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാത വികസനത്തിനും ദേശീയ പാത 66 പദ്ധതി പുന:രുജ്ജീവിപ്പിക്കാനും…
വയനാട് വിജിലൻസ് പുതിയ കെട്ടിടത്തിലേക്ക്
വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ വയനാട് യൂണിറ്റിനായി മൂന്നു കോടി രൂപ ചെലവിൽ സുൽത്താൻബത്തേരി സെന്റ് മേരീസ് കോളേജിന് സമീപം PWD നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ 3.30 മണിക്ക് നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ…
















