തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക: കെ.ജി.ഒ.എ

Spread the love

 

 

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ 44-ാം വയനാട് ജില്ലാ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വി.വി. ബേബി, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ടി.കെ. അബ്ദുൾ ഗഫൂർ, കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി.സുധാകരൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഞായറാഴ്ച രാവിലെ ജില്ലാ പ്രസിഡൻ്റ് ഡോ. കെ.എസ്.സുനിൽ പതാക ഉയർത്തിയതോടെ രണ്ടു ദിവസങ്ങളിലായി സുൽത്താൻ ബത്തേരി ഡയറ്റ് ഹാളിൽ നടക്കുന്ന സമ്മേളനത്തിന് തുടക്കമായി. ജില്ലാ സെക്രട്ടറി കെ.ജി.പത്മകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൻ.അജിലേഷ് വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. മുഹമ്മദ് സലിം, ശ്രദ്ധ മധു, നിതിൻ.വി. സാബു, സുജാത. എ.ഡി, കെ.കെ. വിനയൻ, സോയ. എം.വി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തിങ്കളാഴ്ച ഗസറ്റഡ് ജീവനക്കാരുടെ പ്രകടനത്തിനു ശേഷം സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡൻ്റ് കെ. റഫീഖ് ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായി ഡോ.കെ.എസ്.സുനിൽ (പ്രസിഡൻ്റ്), എൻ. മണിയൻ, സിന്ധു നാരായണൻ (വൈസ് പ്രസിഡൻ്റുമാർ), കെ.എം. നവാസ് (സെക്രട്ടറി), പി. സന്തോഷ്കുമാർ, സി.ആർ.ശ്രീനിവാസൻ (ജോയിൻ്റ് സെക്രട്ടറിമാർ), എൻ.അജിലേഷ് (ട്രഷറർ), ഡോ.അശ്വതി.കെ.എൻ (വനിതാ കമ്മറ്റി കൺവീനർ)എന്നിവരെ തെരഞ്ഞെടുത്തു.

  • Related Posts

    താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് മറിഞ്ഞു

    Spread the love

    Spread the loveതാമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു ഓവുചാലിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ എട്ടാം വളവിലാണ് സംഭവം. ഗതാഗത തടസ്സത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന ബൈക്കുകാരനെ നിയന്ത്രണം വിട്ട് എത്തിയ ലോറി ഇടിച്ച് തെറിപ്പിക്കുകായിരുന്നു. തുടർന്ന്…

    ചുരത്തിൽ വാഹനാപകടം ;ഗതാഗത തടസ്സം നേരിടുന്നു

    Spread the love

    Spread the love  താമരശ്ശേരി:ചുരം എട്ടാം വളവിനു മുകളിൽ ലോറി കാറിലും ബൈക്കിലുമിടിച്ചു ലോറി സൈഡ് കനയിലേക്ക് മറിഞ്ഞതും കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്.വൺവെ ആയിട്ട് ആണ് വാഹനങ്ങൾ പോകുന്നത്. ലോറിയുടെ ബ്രേക്ക്‌ നഷ്ട്ട പെട്ടതാണെന്നാണ് നിഗമനം.ആർക്കും പരിക്കില്ല.

    Leave a Reply

    Your email address will not be published. Required fields are marked *