സൈബർ തട്ടിപ്പുകാരെ പിടികൂടുവാൻ- ഓപ്പറേഷൻ സൈ ഹണ്ട് – ജില്ലയിൽ 28 കേസുകൾ രജിസ്റ്റർ ചെയ്‌തു

Spread the love

കൽപ്പറ്റ സൈബർ തട്ടിപ്പുകാരെ പിടികൂടുവാൻ സംസ്ഥാന വ്യാപകമായി നടത്തിയ സൈ -ഹണ്ട് (Cy-Hunt) ഓപ്പറേഷന്റെ ഭാഗമായി വയനാട് ജില്ലയിൽ 48 ഇടങ്ങളിൽ പരിശോധന നടത്തി. മാർച്ച് അഞ്ചിന് നടത്തിയ ഓപ്പറേഷനിൽ 28 കേസുകൾ രജിസ്റ്റർ ചെയ്യുകയും 28 പേരെ പിടികൂടുകയും ചെയ്തു. ബാങ്ക് അക്കൌണ്ടുകൾ കേന്ദ്രീകരിച്ച് മ്യൂൾ അക്കൗണ്ടുകൾ , ചെക്ക്, എ.ടി.എം കാർഡ് തുടങ്ങിയവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്.

 

കേരള സൈബർ ഡിവിഷൻ്റെ നേതൃത്വത്തിൽ ബാങ്ക് അക്കൌണ്ടുകൾ കേന്ദ്രീകരിച്ചും മറ്റും സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിരന്തരമായി നിരീക്ഷിച്ചാണ് പോലീസ് സൈബർ ഹണ്ട് ഓപ്പറേഷൻ നടപ്പിലാക്കിയത്. ജില്ലാ പോലീസ് മേധാവി അരുൺ കെ പവിത്രൻ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന നടത്തിയത്. ബാങ്ക് അക്കൌണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി സൈബർ കുറ്റകൃത്യങ്ങളിൽ ബന്ധമുള്ള മറ്റു പ്രതികളെ കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കും

  • Related Posts

    താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് മറിഞ്ഞു

    Spread the love

    Spread the loveതാമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു ഓവുചാലിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ എട്ടാം വളവിലാണ് സംഭവം. ഗതാഗത തടസ്സത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന ബൈക്കുകാരനെ നിയന്ത്രണം വിട്ട് എത്തിയ ലോറി ഇടിച്ച് തെറിപ്പിക്കുകായിരുന്നു. തുടർന്ന്…

    ചുരത്തിൽ വാഹനാപകടം ;ഗതാഗത തടസ്സം നേരിടുന്നു

    Spread the love

    Spread the love  താമരശ്ശേരി:ചുരം എട്ടാം വളവിനു മുകളിൽ ലോറി കാറിലും ബൈക്കിലുമിടിച്ചു ലോറി സൈഡ് കനയിലേക്ക് മറിഞ്ഞതും കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്.വൺവെ ആയിട്ട് ആണ് വാഹനങ്ങൾ പോകുന്നത്. ലോറിയുടെ ബ്രേക്ക്‌ നഷ്ട്ട പെട്ടതാണെന്നാണ് നിഗമനം.ആർക്കും പരിക്കില്ല.

    Leave a Reply

    Your email address will not be published. Required fields are marked *