ബത്തേരി അർബൻ ബാങ്ക് പ്രസിഡന്റ് ഡി.പി. രാജശേഖരന്റെ വീട്ടിൽ മോഷണം; പണം അപഹരിച്ചു

Spread the love

 

 

ബത്തേരി: കോൺഗ്രസ് നേതാവും സുൽത്താൻ ബത്തേരി അർബൻ ബാങ്ക് പ്രസിഡന്റുമായ ഡി.പി. രാജശേഖരന്റെ ചീനപ്പുല്ലിലെ വീട്ടിൽ മോഷണം നടന്നു. വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ വീട്ടിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.

 

ബത്തേരി മാരിയമ്മൻ ക്ഷേത്ര മഹോത്സവത്തിൽ പങ്കെടുത്ത ശേഷം രാത്രി പന്ത്രണ്ട് മണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെടുന്നത്. വീടിന്റെ മുൻഭാഗത്തെ വാതിൽ പൂട്ട് പൊളിച്ച നിലയിലായിരുന്നു. മുറികൾക്കുള്ളിലെ അലമാരകൾ കുത്തിത്തുറന്ന് വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ് കണ്ടെത്തിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടതായി ഡി.പി. രാജശേഖരൻ പറഞ്ഞു.

 

രാജശേഖരന്റെ വീടിന് പുറമെ സമീപപ്രദേശത്തെ മറ്റ് രണ്ട് വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. സംഭവത്തിൽ സുൽത്താൻ ബത്തേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഉത്സവത്തോടനുബന്ധിച്ച് തിരക്കേറിയ സാഹചര്യത്തിൽ നടന്ന ഈ മോഷണം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

  • Related Posts

    ചുരത്തിൽ ഗതാഗത നിയന്ത്രണം

    Spread the love

    Spread the loveതാമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ഇന്ന് പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ പൂർണ നിയന്ത്രണവും മറ്റ് വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണവും…

    കാപ്പ പ്രകാരം നാടുകടത്തി

    Spread the love

    Spread the loveകാപ്പ പ്രകാരം നാടുകടത്തി   മീനങ്ങാടി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം നാടുകടത്തി. കൃഷ്‌ണഗിരി, കൊളഗപ്പാറ, കൈതകാട്ടിൽ വീട്ടിൽ, നവീൻ ദിനേശ്(25)നെയാണ് ആറു മാസത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിയത്. വയനാട് ജില്ലാ പോലീസ് മേധാവി അരുൺ…

    Leave a Reply

    Your email address will not be published. Required fields are marked *