കെഎസ്ആർടിസിയും കാറും കൂട്ടിയിടിച്ച് അപകടം:രണ്ടുപേർ മരിച്ചു

Spread the love

മാനന്തവാടി കൂളിവയൽ കാപ്പുംചാലിൽ കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കാറിൽ കുടുങ്ങി കിടന്ന ഒരാളെ ഫയർ ഫോഴ്സ് എത്തി കാർ വെട്ടി പൊളിച് ആണ് പുറത്തെടുത്തത്. 4പേർ ആണ് കാറിൽ ഉണ്ടായിരുന്നത്.. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 

 

കാറിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. മരണപ്പെട്ടവർ കോഴിക്കോട് കൊടുവള്ളി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.

 

നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസ്സുമായി നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

 

 

ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാരും അഗ്നിശമനസേനയും പോലീസും ചേർന്നാണ് പുറത്തെടുത്തത്.

 

ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

 

അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സമുണ്ടായി.

 

മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ…

  • Related Posts

    താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് മറിഞ്ഞു

    Spread the love

    Spread the loveതാമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു ഓവുചാലിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ എട്ടാം വളവിലാണ് സംഭവം. ഗതാഗത തടസ്സത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന ബൈക്കുകാരനെ നിയന്ത്രണം വിട്ട് എത്തിയ ലോറി ഇടിച്ച് തെറിപ്പിക്കുകായിരുന്നു. തുടർന്ന്…

    ചുരത്തിൽ വാഹനാപകടം ;ഗതാഗത തടസ്സം നേരിടുന്നു

    Spread the love

    Spread the love  താമരശ്ശേരി:ചുരം എട്ടാം വളവിനു മുകളിൽ ലോറി കാറിലും ബൈക്കിലുമിടിച്ചു ലോറി സൈഡ് കനയിലേക്ക് മറിഞ്ഞതും കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്.വൺവെ ആയിട്ട് ആണ് വാഹനങ്ങൾ പോകുന്നത്. ലോറിയുടെ ബ്രേക്ക്‌ നഷ്ട്ട പെട്ടതാണെന്നാണ് നിഗമനം.ആർക്കും പരിക്കില്ല.

    Leave a Reply

    Your email address will not be published. Required fields are marked *