വയനാട് വിജിലൻസ് പുതിയ കെട്ടിടത്തിലേക്ക്

Spread the love

 

വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ വയനാട് യൂണിറ്റിനായി മൂന്നു കോടി രൂപ ചെലവിൽ സുൽത്താൻബത്തേരി സെന്റ് മേരീസ് കോളേജിന് സമീപം PWD നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ  3.30 മണിക്ക് നടത്തും.  മുഖ്യമന്ത്രി  പിണറായി വിജയൻ വീഡിയോ കോൺഫറൻസിങ്ങ് വഴി ഉദ്ഘാടനം നിർവഹിക്കും.  ബത്തേരിയിൽ നടക്കുന്ന ചടങ്ങിൽ  കേരള പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു, സുൽത്താൻബത്തേരി എംഎൽഎ  ഐ സി ബാലകൃഷ്ണൻ, സുൽത്താൻബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ  റസീന അബ്ദുൽ ഖാദർ, വയനാട് ജില്ലാ കളക്ടർ  ഡി ആർ മേഖശ്രീ ഐഎഎസ്, കോഴിക്കോട് വിജിലൻസ് എസ്പി  പി എം പ്രദീപ് തുടങ്ങിയവർ പങ്കെടുക്കും. 1982 ൽ പ്രവർത്തനമാരംഭിച്ച വയനാട് വിജിലൻസ് യൂണിറ്റ് ഇതുവരെയായി മീനങ്ങാടിയിൽ പരിമിതമായ സൗകര്യത്തിൽ വാടക കെട്ടിടത്തിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്.

  • Related Posts

    കാപ്പ പ്രകാരം നാടുകടത്തി

    Spread the love

    Spread the loveകാപ്പ പ്രകാരം നാടുകടത്തി   മീനങ്ങാടി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം നാടുകടത്തി. കൃഷ്‌ണഗിരി, കൊളഗപ്പാറ, കൈതകാട്ടിൽ വീട്ടിൽ, നവീൻ ദിനേശ്(25)നെയാണ് ആറു മാസത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിയത്. വയനാട് ജില്ലാ പോലീസ് മേധാവി അരുൺ…

    പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം; അപകടം കാറിന് സമീപം നിൽക്കുമ്പോൾ

    Spread the love

    Spread the love    വയനാട്: കോളിയാടി പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളിയാടി കണ്ണേത്ത് ജിലി വിൽസൺ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ കോളിയാടി ചെമ്പകചുവട്ടിലായിരുന്നു അപകടം.   റോഡ് വശത്ത് നിർത്തിയിട്ടിരുന്ന കാറിന് സമീപം നിൽക്കുകയായിരുന്ന…

    Leave a Reply

    Your email address will not be published. Required fields are marked *