കാണാതായ ആളെ കണ്ടെത്തി

പച്ചിലക്കാട് പടിക്കം വയലിലെ കടുവ സാന്നിധ്യമുള്ള പ്രദേശത്ത് കാണാതായ ആളെ കണ്ടെത്തി.വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു.

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

പുൽപ്പള്ളി: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പാടിച്ചിറ, കിഴക്കനേത്ത് വീട്ടിൽ റോമിയോ ബേബി(28)യെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ഒളിവിലായിരുന്ന ഇയാളെ എറണാകുളത്തു വച്ചാണ് പുൽപ്പള്ളി പോലീസ് പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ…

കടുവ സാന്നിധ്യമുള്ള സ്ഥലത്ത് ഒരാളെ കാണാതായി

വയനാട്ടിൽ കടുവ സാന്നിധ്യമുള്ള സ്ഥലത്ത് ഒരാളെ കാണാതായതായി നാട്ടുകാർ. പച്ചിലക്കാട് തൈപ്പറമ്പിൽ ജോണി എന്നയാളുടെ ഷെഡ്ഡിൽ താമസിക്കുന്ന ബേബി (70 ) എന്നയാളെയാണ് കാണാതായത്. സ്ഥലത്ത് തിരച്ചിൽ തുടരുന്നു.    

ചുണ്ടേലിൽ എക്യുമെനിക്കൽ ക്രിസ്തുമസ് ആഘോഷവും ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിന് സ്വീകരണവും നാളെ

കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ സഭ, സീറോ മലങ്കര സഭ, ലത്തീന്‍ സഭ, മലങ്കര ഓര്‍ത്തഡോക്‌സ് സഭ, യാക്കോബായ സഭ മലബാര്‍ ഭദ്രാസനം, സിഎസ്‌ഐസഭ, ലങ്കര മാര്‍ത്തോമാ സിറിയന്‍ സഭ, ഇന്ത്യ ഇവാന്‍ജലിക്കല്‍ ലൂഥറന്‍ സഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ…

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട

മുത്തങ്ങ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ വാഹന പരിശോധനയിൽ KL 73 A 8540 എന്ന നമ്പർ…

ഭക്ഷ്യക്കിറ്റ് വിവാദം; യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ നടപടി വേണമെന്ന് എൽ.ഡി.എഫ്

കൽപ്പറ്റ: കൽപ്പറ്റ നഗരസഭ അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ചിത്രയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയ സംഭവത്തിൽ ശക്തമായ നിയമനടപടി വേണമെന്ന് എൽ.ഡി.എഫ്.   ബുധനാഴ്ച രാത്രിയാണ് സ്ഥാനാർത്ഥിയുടെ വീട്ടുമുറ്റത്തെ ഓട്ടോറിക്ഷയിൽ നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് കിറ്റുകൾ…

വിൽപ്പനക്കായി സൂക്ഷിച്ച 70 ഗ്രാം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

മുട്ടിൽ: വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. രമേഷും സംഘവും ക്രിസ്തുമസ് – ന്യൂഇയർ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവുമായി ബന്ധപ്പെട്ട് മുട്ടിൽ കൈതൂക്കിവയൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ ചില്ലറ വിൽപ്പനക്കായി സൂക്ഷിച്ച 70…

സമൂഹ മാധ്യമത്തിൽ അപകീർത്തിപ്പെടുത്തൽ : നസാലി റാട്ടക്കൊല്ലി പോലീസിൽ പരാതി നൽകി

റാട്ടക്കൊല്ലി സ്വദേശിയും നിലവില്‍ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ സാലി റാട്ടകൊല്ലി കൽപറ്റ പോലീസിൽ പരാതി നൽകി.  സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍പ് രജിസ്റ്റര്‍ ചെയ്തിരുന്ന ചില കേസുകളുമായി ബന്ധപ്പെട്ട്, ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങളാല്‍ ജാമ്യം എടുക്കുവാനോ ഫൈന്‍…

ഗൃഹനാഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

കാണാതായ ആളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.തൊണ്ടർനാട് പൊർളോം പൂളച്ചാൽ അണ്ണനെയാണ് വീടിന് സമീപത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ്  തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.പോലീസ് തുടർനടപടികൾ സ്വീകരിച്ചു. ഭാര്യ: ലീല. മക്കൾ: അഭിലാഷ്, അഖിലേഷ്.

ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

    തൊണ്ടർനാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തൊണ്ടർനാട് പുത്തൻ വീട്ടിൽ ദേവകിയമ്മ (65) ആണ് മരിച്ചത്.   ഡിസംബർ 1-ന് പുതുശ്ശേരി ടൗണിൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ദേവകിയെ ബൈക്ക്…