ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Spread the love

 

 

തൊണ്ടർനാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തൊണ്ടർനാട് പുത്തൻ വീട്ടിൽ ദേവകിയമ്മ (65) ആണ് മരിച്ചത്.

 

ഡിസംബർ 1-ന് പുതുശ്ശേരി ടൗണിൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ദേവകിയെ ബൈക്ക് തട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇരുമനത്തൂർ മഠത്തിൽ തറവാട്ടംഗമാണ്.

 

ഭർത്താവ്: അനന്തൻ നായർ. മക്കൾ: സുഹാസിനി (മുംബൈ), ദിനി. മരുമക്കൾ: മധു (മുംബൈ), വിനോദ് (വാളാട്). സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.

  • Related Posts

    ഭക്ഷ്യക്കിറ്റ് വിവാദം; യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ നടപടി വേണമെന്ന് എൽ.ഡി.എഫ്

    Spread the love

    Spread the loveകൽപ്പറ്റ: കൽപ്പറ്റ നഗരസഭ അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ചിത്രയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയ സംഭവത്തിൽ ശക്തമായ നിയമനടപടി വേണമെന്ന് എൽ.ഡി.എഫ്.   ബുധനാഴ്ച രാത്രിയാണ് സ്ഥാനാർത്ഥിയുടെ വീട്ടുമുറ്റത്തെ ഓട്ടോറിക്ഷയിൽ നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും…

    വിൽപ്പനക്കായി സൂക്ഷിച്ച 70 ഗ്രാം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

    Spread the love

    Spread the loveമുട്ടിൽ: വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. രമേഷും സംഘവും ക്രിസ്തുമസ് – ന്യൂഇയർ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവുമായി ബന്ധപ്പെട്ട് മുട്ടിൽ കൈതൂക്കിവയൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ ചില്ലറ വിൽപ്പനക്കായി…

    Leave a Reply

    Your email address will not be published. Required fields are marked *