‘ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ല ഭാര്യ’ ; മദ്രാസ് ഹൈക്കോടതി

ഭാര്യ ഭർത്താവിന്റെ സ്വകാര്യ സ്വത്ത് അല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാൽ പാസ്പോർട്ടിനുള്ള അപേക്ഷ നിഷേധിച്ച സംഭവത്തിൽ യുവതി നൽകിയ പരാതിയിൽ ആണ് ഹൈക്കോടതിയുടെ നിരീക്ഷണം.   പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് നിർബന്ധമല്ലെന്ന് കോടതി വ്യക്തമാക്കി. ഭർത്താവിന്റെ ഒപ്പ്…

രാത്രി മുഴുവൻ വിഡിയോ കോൾ, എതിർത്ത കുടുംബാംഗങ്ങൾക്കും മർദനം; മകന്റെ ഭാവിവധുവിനൊപ്പം ഒളിച്ചോടി പിതാവ്

റാംപുർ∙ പ്രായപൂർത്തിയാകാത്ത മകന്റെ ‘പ്രതിശ്രുത വധു’വിനൊപ്പം ഒളിച്ചോടി പിതാവ്. ഉത്തർപ്രദേശിലെ റാംപുരിൽ ആണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ആറു കുട്ടികളുടെ പിതാവായ ഷക്കീൽ ആണ് മകന്റെ ഭാവിവധുവായ ജബീനയ്ക്കൊപ്പം നാടുവിട്ടത്. ഇരുവരും വൈകാതെ വിവാഹിതരാകുകയും ചെയ്തു. ജബീനയുമായുള്ള ബന്ധം എതിർത്തതിനെ…

വിമാനം പറന്നുയരുന്നതിനു കെട്ടിടങ്ങളും മരങ്ങളും തടസ്സമാണെങ്കിൽ നീക്കം ചെയ്യാം: കരടുചട്ടം പുറത്ത്

ന്യൂഡൽഹി∙ വിമാനത്താവളങ്ങളുടെ പരിസരങ്ങളിലെ ഉയരം കൂടിയ കെട്ടിടങ്ങളും മരങ്ങളും നിയന്ത്രിക്കാനുള്ള കരടുചട്ടം കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വർഷം നിലവിൽ വന്ന ഭാരതീയ വായുയാൻ നിയമത്തിന്റെ ചുവടുപിടിച്ചാണു ചട്ടങ്ങൾ. വിമാനം പറന്നുയരുന്നതിനു കെട്ടിടങ്ങളും മരങ്ങളും തടസ്സമാണെന്നു ബോധ്യപ്പെട്ടാൽ അതു നീക്കം…

കോവിഡ്,മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കാൻ നിർദ്ദേശം

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ ആശുപത്രികളിലെ സജ്ജീകരണങ്ങൾ സജ്ജമാണെന്നു വിലയിരുത്തുന്ന മോക്ക് ഡ്രിൽ ഇന്നു നടത്താനാണ് നിർദേശം.   24…

തീരത്ത് ഓർ മത്സ്യം, ഭൂകമ്പത്തിനും സൂനാമിയ്ക്കും മുൻപ് തീരത്തടിയുന്ന അപൂർവയിനം: ആശങ്ക

കടലിന്റെ അടിത്തട്ടിൽ കഴിയുന്ന ഓർ മത്സ്യത്തെ തമിഴ്‌നാട് തീരത്ത് കണ്ടെത്തി. വെള്ളിനിറത്തിൽ റിബൺ പോലെ ശരീരമുള്ള മത്സ്യത്തിന് 30 അടിയോളം നീളമുണ്ടായിരുന്നു. സമുദ്രോപരിതലത്തിലെത്തിയ ഓർ മത്സ്യം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.   സാധാരണ ഗതിയിൽ സമുദ്രോപരിതലത്തിൽ…

ഭർത്താവിന്റെ മൃതദേഹത്തിനു സമീപം വടിവാൾ; ഭാര്യ ഇന്നും കാണാമറയത്ത്: ഹണിമൂണിന് പോയി ദമ്പതികളെ കാണാതായതിൽ വഴിത്തിരിവ്

ഭോപാൽ ∙ മേഘാലയയിൽ ഹണിമൂണ്‍ ആഘോഷിക്കാൻ പോയി കാണാതായ ദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസിൽ നി‍‌‌ർണായക വഴിത്തിരിവ്. ഇൻഡോർ സ്വദേശി രാജാ രഘുവംശിയെ വടിവാൾ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു സമീപത്തു നിന്ന്…

‘അർധരാത്രിക്കു ശേഷം ഓൺലൈൻ ഗെയിം വേണ്ട’: ആധാർ നിർബന്ധം; സർക്കാർ നിർദേശം ശരിവച്ച് ഹൈക്കോടതി

ചെന്നൈ ∙ ആധാർ കാർഡുമായി ബന്ധിപ്പിക്കാതെയും അർധരാത്രിക്കു ശേഷവും ഓൺലൈൻ ഗെയിമുകൾ കളിക്കരുതെന്ന തമിഴ്നാട് സർക്കാർ നിബന്ധനകൾക്ക് മദ്രാസ് ഹൈക്കോടതിയുടെ പച്ചക്കൊടി. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിബന്ധനകൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ ഗെയിമിങ് കമ്പനികൾ നൽകിയ ഹർജികൾ കോടതി…

രാജ്യത്തെ കൊവിഡ് കേസുകൾ 4000 കടന്നു, 37 മരണങ്ങൾ; അതീവജാഗ്രത

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ തരംഗത്തിലെ ഇതുവരെയുള്ള കൊവിഡ് കേസുകൾ 4000 കടന്നു. 37 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തെ കണക്കുകളിൽ കേരളത്തിലെ കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടായി. കഴിഞ്ഞദിവസം ഗുജറാത്തിലും കർണാടകയിലും ആണ് കൂടുതൽ കേസുകൾ…

ട്രംപ് വിളിച്ചു; ‘നരേന്ദ്ര സറണ്ടര്‍’; പ്രധാനമന്ത്രിയെ പരിഹസിച്ച്‌ രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: ഇന്ത്യാ പാക് സംഘര്‍ഷത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇടപെട്ടെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (rahul gandhi). ട്രംപ് ഫോണില്‍ വിളിച്ച് നരേന്ദ്രാ, സറണ്ടര്‍ എന്ന് പറഞ്ഞെന്നായിരുന്നു രാഹുലിന്റെ പരിഹാസം. ചരിത്രം ഇതിന് സാക്ഷിയാണെന്നും ആര്‍എസ്എസിനെയും ബിജെപിയെയും വിമര്‍ശിച്ച്…