രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ്: അതിജീവിത സുപ്രീംകോടതിയിൽ

Spread the love

ന്യൂഡൽഹി∙ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ പീഡന കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. ദീപ ജോസഫിന്റെ ഹർജിയിൽ അതിജീവിത തടസ്സ ഹർജി നല്‍കി. ദീപ ജോസഫിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത തടസ്സഹർജി നൽകിയത്. അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയായ ദീപ ജോസഫിനെതിരെ അഡ്വ കെ.ആർ.സുഭാഷ് ചന്ദ്രനാണ് തടസ്സ ഹർജി ഫയൽ ചെയ്തത്.

 

അതേസമയം, ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ.മുരളി എംഎല്‍എ നല്‍കിയ പരാതി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എത്തിക്‌സ് കമ്മിറ്റിക്കു കൈമാറിയിരുന്നു. മൂന്നാമത്തെ പരാതിയില്‍ കോടതി ജാമ്യം അനുവദിച്ചതോടെ ജയില്‍വിട്ട് രാഹുല്‍ വീട്ടില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നുള്ള പരാതി പരിഗണിക്കുന്നത്.

  • Related Posts

    മകളെ പീഡിപ്പിച്ചെന്ന് മുന്‍ ജീവനക്കാരന്റെ പരാതി; എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ കസ്റ്റഡിയില്‍

    Spread the love

    Spread the loveന്യൂഡല്‍ഹി: എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരെ പോക്‌സോ പരാതി. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആര്‍ഡിഎസിലെ മുന്‍ ജീവനക്കാരനാണ് പരാതി നല്‍കിയത്. അജി കൃഷ്ണനെ ഡല്‍ഹി പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടു. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ്റ്…

    വിവാഹാഭ്യർഥന നിരസിച്ചതിൽ പക; യുവാവ് എച്ച്ഐവി ബാധിത രക്തം കുത്തിവച്ചു, യുവതി ജീവനൊടുക്കി

    Spread the love

    Spread the loveഹൈദരാബാദ്∙ വിവാഹാഭ്യർഥന നിരസിച്ചതിന്റെ പകയിൽ യുവാവ് എച്ച്ഐവി ബാധിത രക്തം കുത്തിവച്ച യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിനി രമണിയാണ് ആത്മഹത്യ ചെയ്തത്. ബന്ധുവായ മനോഹറിനെ പൊലീസ് അറസ്റ്റു ചെയ്തു.   മാർച്ച് 11നാണ് നാടിനെ നടുക്കിയ സംഭവം…

    Leave a Reply

    Your email address will not be published. Required fields are marked *