ബന്ധുക്കളുടെ കാലിൽ വീണ് വിജയ് മാപ്പ് പറഞ്ഞു?; കരൂരിൽ നേരിട്ട് വരാതെ 20 ലക്ഷം വേണ്ടെന്ന് യുവതി, തുക തിരികെ നൽകി
ചെന്നൈ ∙ കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് നടൻ വിജയ് അതീവ ദുഃഖിതനാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ കാലിൽ വീണു മാപ്പു പറഞ്ഞെന്നും വെളിപ്പെടുത്തൽ. പാർട്ടി പരിപാടിക്കിടെ ഉന്തിലും തള്ളിലും 2 കൊച്ചുമക്കളെയും മരുമകളെയും നഷ്ടമായ കരൂർ തന്തോണിമല…
ടേക്ക് ഓഫിനു പിന്നാലെ പക്ഷിയിടിച്ചു; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
ന്യൂഡൽഹി ∙ നാഗ്പുരിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ പക്ഷിയിടിച്ചതോടെ നാഗ്പുരിൽ തിരിച്ചിറക്കി. വിമാനം സുരക്ഷിതമായാണ് ലാൻഡ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും അവർക്ക് വിമാനത്താവളത്തിൽ സഹായവും ഭക്ഷണവും നൽകിയെന്നും…
മദ്യപിച്ച് കാറോടിച്ചു; ഡിവൈഡറിൽ കയറിയശേഷം കാൽനടയാത്രക്കാരെ ഇടിച്ചു, 5 പേർ കൊല്ലപ്പെട്ടു
ആഗ്ര ∙ മദ്യലഹരിയിലായിരുന്ന എൻജിനീയർ ഓടിച്ച കാറിടിച്ച് 5 കാൽനടയാത്രക്കാർ മരിച്ചു. ന്യൂ ആഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നഗ്ല ബുധിയിലായിരുന്നു അപകടം. വാഹനമോടിച്ച ആഗ്ര സ്വദേശി അനീഷ് ഗുപ്തയെ (40) അറസ്റ്റ് ചെയ്തു. വാഹനവും കണ്ടുകെട്ടി. നോയിഡയിലെ സ്വകാര്യകമ്പനിയിൽ…
കർണാടകയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ലോറിയില് ഇടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം
ബെംഗളൂരു ∙ കൊല്ലേഗൽ–കോഴിക്കോട് ദേശീയപാതയിൽ ബേഗൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 2 വയനാട് സ്വദേശികൾ മരിച്ചു. 3 പേർക്ക് പരുക്ക്. കമ്പളക്കാട് മക്കിമല കരിഞ്ചേരി വീട്ടിൽ ബഷീർ (53), ബഷീറിന്റെ സഹോദരിയുടെ മകൻ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജഷീറ (28) എന്നിവരാണ്…
‘20 വർഷമായി മകൻ ലഹരിക്കടിമ, വീടിന് തീവച്ചു, സൈക്കോസിസം കാരണം പലതും സങ്കൽപ്പിച്ചു’: കേസിനെതിരെ പഞ്ചാബ് മുൻ ഡിജിപി
ചണ്ഡിഗഢ്∙ മകൻ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ തനിക്കും ഭാര്യക്കുമെതിരെ കേസെടുത്ത ഹരിയാന പൊലീസ് നടപടിക്കെതിരെ പഞ്ചാബ് മുൻ ഡിജിപി മുഹമ്മദ് മുസ്തഫ. സംഭവത്തിൽ തന്റെ കുടുംബത്തിനെതിരായി ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ച മുഹമ്മദ് മുസ്തഫ, വരും ദിവസങ്ങളിൽ സത്യം പൊതുജനങ്ങൾക്ക് മുന്നിൽ പുറത്തുവരുമെന്ന്…
ഒപ്പം താമസിച്ച യുവതികളുടെ ദൃശ്യങ്ങൾ പകർത്തി, അശ്ലീല സൈറ്റിൽ പ്രചരിപ്പിച്ചു; ഭീഷണി, പണം തട്ടാൻ ശ്രമം: യുവതി അറസ്റ്റിൽ
മംഗളൂരു ∙ ഹോസ്റ്റലിൽ ഒപ്പം താമസിച്ച യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ. നഗരത്തിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ചിക്കമഗളൂരു സ്വദേശിനി നിരീക്ഷയെയാണ് (26) കദ്രി പൊലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി…
ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിനി ജീവനൊടുക്കി: മലയാളിയായ സീനിയർ വിദ്യാർഥിയുടെ പേരിൽ കേസ്
ബെംഗളൂരു: വാടകമുറിയിൽ കോളേജ് വിദ്യാർഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മലയാളിയായ സീനിയർ വിദ്യാർഥിയുടെപേരിൽ കേസെടുത്തു. ബെംഗളൂരുവിലെ കാടുസോനപ്പഹള്ളിയിലെ സ്വകാര്യ കോളേജിൽ ബിബിഎ രണ്ടാംവർഷ വിദ്യാർഥിനിയായിരുന്ന കുടക് സ്വദേശിനി സനാ പർവീണാണ് (19) ജീവനൊടുക്കിയത്. തൃശ്ശൂർ ചാവക്കാട് സ്വദേശി റിഫാസിന്റെ പേരിലാണ് ആത്മഹത്യപ്രേരണാ…
മകളോട് മോശമായി പെരുമാറി; യുവാവിനെ ചെരുപ്പൂരി അടിച്ചു മാതാവ്
ഡെറാഡൂൺ ∙ മകളോട് മോശമായി പെരുമാറിയ യുവാവിനെ മാതാവ് ചെരിപ്പൂരി അടിക്കുന്ന ദൃശ്യം പുറത്ത്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് മകളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സ്ത്രീ യുവാവിനെ ചെരിപ്പു കൊണ്ടടിച്ചത്. ഇതിന്റെ വിഡിയോദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദേശീയ മാധ്യമങ്ങൾ അടക്കം വിഷയം…
‘ഒന്നു കുളിച്ചു വസ്ത്രം മാറ്റിയാൽ മതി’: പീഡനത്തിന് ഇരയായ വിദ്യാർഥിയോട് ഹോസ്റ്റൽ വാർഡൻ, പരാതിക്ക് പിന്നാലെ നടപടി
ന്യൂഡൽഹി ∙ സൗത്ത് ഏഷ്യൻ സർവകലാശാലയിൽ ഒന്നാം വർഷ ബിടെക് വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിക്കു പിന്നാലെ പെൺകുട്ടികളുടെ ഹോസ്റ്റൽ വാർഡനെ ചുമതലയിൽ നിന്ന് നീക്കി, അസിസ്റ്റന്റിനെ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച ആഭ്യന്തര സമിതിയുടെ റിപ്പോർട്ട് കിട്ടും വരെയാണു…
‘മരണ മരുന്നിന്’ ഡോക്ടറുടെ കമ്മിഷൻ 10 ശതമാനം, ചികിത്സിച്ച 15 കുട്ടികൾ മരിച്ചു; ചുമ മരുന്ന് കേസിൽ ജാമ്യം നിഷേധിച്ച് കോടതി
ഭോപാൽ ∙ മധ്യപ്രദേശിൽ ഒട്ടേറെ കുട്ടികളുടെ മരണത്തിനു കാരണമായ ചുമ മരുന്നിന്റെ കുറിപ്പെഴുതിയ ഡോ. പ്രവീൺ സോണിക്ക് വൻതുക കമ്മിഷനായി ലഭിച്ചെന്ന് പൊലീസ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് 10% കമ്മിഷനാണ് ശിശുരോഗ വിദഗ്ധനായ ഡോക്ടർക്ക് ലഭിച്ചത്. തമിഴ്നാട് ആസ്ഥാനമായുള്ള ശ്രേസൻ ഫാർമസ്യൂട്ടിക്കൽസാണ്…
















