സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിനു നേരെ ആക്രമണം; അക്രമികൾ 4 റൗണ്ട് വെടിയുതിർത്തു

Spread the love

മുംബൈ∙ ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിനു നേരെ വെടിവയ്പ്പ്. നാല് റൗണ്ട് വെടിവച്ചതായാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ ആർക്കും പരുക്കില്ല. സംഭവം നടക്കുമ്പോൾ രോഹിത് ഷെട്ടി വീട്ടിലുണ്ടായിരുന്നില്ല. വീട്ടു ജോലിക്കാരിൽനിന്ന് പൊലീസ് മൊഴിയെടുത്തു.

 

വീടിന്റെ ഭിത്തിയിലാണ് വെടിവച്ചത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കി. രോഹിത് ഷെട്ടിയിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. വെടിവയ്പ്പിന്റെ കാരണം വ്യക്തമല്ല. സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ജുഹുവിലെ ഷെട്ടി ടവേഴ്സ് എന്ന 10 നില കെട്ടിടത്തിലാണ് രോഹിത് ഷെട്ടി താമസിക്കുന്നത്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി. സിസിടിവികളും പ്രദേശവാസികളുടെ മൊഴികളുടെ അടിസ്ഥാനത്തിലുമാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. സംഭവത്തിൽ രോഹിത് ഷെട്ടി പ്രതികരിച്ചിട്ടില്ല.

  • Related Posts

    മകളെ പീഡിപ്പിച്ചെന്ന് മുന്‍ ജീവനക്കാരന്റെ പരാതി; എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ കസ്റ്റഡിയില്‍

    Spread the love

    Spread the loveന്യൂഡല്‍ഹി: എച്ച്ആര്‍ഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരെ പോക്‌സോ പരാതി. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് എച്ച്ആര്‍ഡിഎസിലെ മുന്‍ ജീവനക്കാരനാണ് പരാതി നല്‍കിയത്. അജി കൃഷ്ണനെ ഡല്‍ഹി പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടു. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ്റ്…

    വിവാഹാഭ്യർഥന നിരസിച്ചതിൽ പക; യുവാവ് എച്ച്ഐവി ബാധിത രക്തം കുത്തിവച്ചു, യുവതി ജീവനൊടുക്കി

    Spread the love

    Spread the loveഹൈദരാബാദ്∙ വിവാഹാഭ്യർഥന നിരസിച്ചതിന്റെ പകയിൽ യുവാവ് എച്ച്ഐവി ബാധിത രക്തം കുത്തിവച്ച യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിനി രമണിയാണ് ആത്മഹത്യ ചെയ്തത്. ബന്ധുവായ മനോഹറിനെ പൊലീസ് അറസ്റ്റു ചെയ്തു.   മാർച്ച് 11നാണ് നാടിനെ നടുക്കിയ സംഭവം…

    Leave a Reply

    Your email address will not be published. Required fields are marked *