തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, കാലിൽ വെടിവച്ചു; മലയാളി വ്യാപാരിയിൽ നിന്ന് 6 ലക്ഷം കവർന്നു

Spread the love

ഹൈദരാബാദ് ∙ ഹൈദരാബാദിൽ ബിസിനസ് ആവശ്യത്തിനെത്തിയ കോഴിക്കോട് സ്വദേശിയായ യുവാവിനെ വെടിവച്ച ശേഷം പണം കവർന്നു. ശനിയാഴ്ച പുലർച്ചെ ഹൈദരാബാദിലെ കോട്ടിയിൽ വച്ചാണ് അക്രമികൾ വെടിയുതിർത്തു പരുക്കേൽപ്പിച്ച ശേഷം 6 ലക്ഷം രൂപ കവർന്നത്.

 

കുട്ടികളുടെ വസ്ത്രങ്ങൾ വിൽപന ചെയ്യുന്ന റിൻഷാദ് മൊത്തവിലയ്ക്ക് സ്റ്റോക്കെടുക്കാനാണ് ഹൈദരാബാദിലെത്തിയത്. ജനുവരി 7ന് ഇവിടെ എത്തിയ റിൻഷാദ് ബന്ധുവിനൊപ്പമാണ് താമസിച്ചത്. വസ്ത്രങ്ങൾ വാങ്ങാനായി ചാർമിനാറിനടുത്തുള്ള മദീന മാർക്കറ്റിലെത്തിയെങ്കിലും റിൻഷാദ് ഒന്നും വാങ്ങിയില്ല. തുടർന്ന് ബന്ധു ഉപദേശിച്ചതു പ്രകാരം ജനുവരി 31ന് ബാങ്കിന്റെ സിഡിഎമ്മിൽ പണം നിക്ഷേപിക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. അതേസമയം, റിൻഷാദിന്റെ പക്കൽ ഇത്രയും പണമുണ്ടാകുമെന്ന് മോഷ്ടാക്കൾ എങ്ങനെ അറിഞ്ഞു എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. റിൻഷാദ് സുഹൃത്തിന്റെ വാഹനത്തിലാണ് പണം നിക്ഷേപിക്കാനായി എ‌ടി‌എമ്മിൽ എത്തിയത്.

 

പണം നിക്ഷേപിക്കുന്നതിനിടെ രണ്ട് അജ്ഞാതർ പിന്നിലൂടെ എത്തി റിൻഷാദിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. തുടർന്ന് കാലിൽ വെടിവച്ച ശേഷം പണവും വാഹനത്തിന്റെ താക്കോലും തട്ടിയെടുത്തു രക്ഷപ്പെടുകയായിരുന്നു എന്നാണ് പൊലീസിനു ലഭിച്ച മൊഴി. സംഭവത്തിൽ സുൽത്താൻ ബസാർ പൊലീസ് കേസെടുത്തു. മോഷണത്തിനു ശേഷം വാഹനത്തിൽ കടന്ന മോഷ്ടാക്കൾ കുറച്ചു ദൂരം പിന്നിട്ടശേഷം വാഹനം ഉപേക്ഷിച്ചു നടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

  • Related Posts

    ഭിന്നശേഷിക്കാരനിൽനിന്ന് 95 ലക്ഷം തട്ടിയെടുത്തു; ചോദിച്ചപ്പോൾ വധഭീഷണി, IAS ഉദ്യോഗസ്ഥയ്‌ക്കെതിരേ കേസ്

    Spread the love

    Spread the loveഭുവനേശ്വർ: ഒഡീഷയിൽ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ ഒരുകോടിയോളം രൂപയുടെ തട്ടിപ്പുകേസ്. സ്ഥലം നൽകാമെന്ന് പറഞ്ഞ് ഭിന്നശേഷിക്കാരാനായ ഒരാളിൽനിന്ന് 95 ലക്ഷം രൂപ വാങ്ങിക്കുകയും വാഗ്ദാനം പാലിക്കാതിരിക്കുകയും ചെയ്തുവെന്നാണ് പരാതി.   ഒഡീഷയിലെ ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ആരാധനാ ദാസിനെതിരേയാണ്…

    യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ദാരുണാന്ത്യം വിവാഹം 24ന് നടക്കാനിരിക്കെ

    Spread the love

    Spread the loveബെംഗളൂരു ∙ കർണാടകയിലെ ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫൈറോസ് ഖാൻ പഠാൻ (32) എന്നയാളെ ഒരു സംഘം അക്രമികൾ വെട്ടിക്കൊലപ്പെടുത്തി. ധാർവാഡിലെ ഹാഷ്മിനഗറിലുള്ള വീടിനു പുറത്ത് ഫോണിൽ സംസാരിച്ച് ഇരിക്കുകയായിരുന്നു ഫൈറോസിനെ ആക്രമിക്കുകയായിരുന്നു. വീടിനുള്ളിലേക്ക് ഓടിക്കയറിയ ഫൈറോസിനെ…

    Leave a Reply

    Your email address will not be published. Required fields are marked *