ഇന്ധന നിയന്ത്രണ സ്വിച്ച് തകരാറിലായി; ലണ്ടന്‍-ബംഗളൂരു എയര്‍ ഇന്ത്യ ബോയിങ് വിമാനം നിലത്തിറക്കി

Spread the love

ബംഗളൂരു: ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ AI 132 ബോയിങ് ഡ്രീംലൈനര്‍ വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് നിലത്തിറക്കി. ഇന്ത്യ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്നാണ് സര്‍വീസ് റദ്ദാക്കിയത്.

 

വിമാന എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തതിന് പിന്നാലെ പൈലറ്റാണ് ഇന്ധന സ്വിച്ചിലെ തകരാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍ തന്നെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സര്‍വീസ് റദ്ദാക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഇന്ധന നിയന്ത്രണ സ്വിച്ച് ‘റണ്‍’എന്ന നിലയില്‍ നിന്ന് ‘ കട്ട് ഓഫ്’ എന്ന നിലയിലേക്ക് സ്വയം മാറുകയായിരുന്നു.

 

സംഭവം ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎയെ അറിയിച്ചു. തുടര്‍ന്ന്, ഡിജിസിഎയുടെ നിര്‍ദ്ദേശപ്രകാരം എയര്‍ ഇന്ത്യ തങ്ങളുടെ എല്ലാ ബോയിങ് 787 വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ പരിശോധിച്ചുവെന്നും യാതൊരു പ്രശ്നവും കണ്ടെത്തിയില്ലെന്നും എയര്‍ ഇന്ത്യയില്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുന്‍ഗണനയെന്ന് വക്താവ് പറഞ്ഞു.

 

അഹമ്മദാബാദില്‍ 271 പേര്‍ക്ക് ജീവന്‍ നഷ്ടമായ ജൂണ്‍ 12-ലെ ബോയിങ് ഡ്രീംലൈനര്‍ 787 വിമാനാപകടത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ (ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ച്) കട്ട് ഓഫ് സ്ഥാനത്ത് കണ്ടെത്തിയിരുന്നു. ഇതാകാം അപകടത്തിന് കാരണമെന്നായിരുന്നു ഒരു നിഗമനം. ഇതേത്തുടര്‍ന്ന് ബോയിങ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനത്തിന്റെ പരിശോധന പൂര്‍ത്തിയാക്കിയതായും ഒരു പ്രശ്നവും കണ്ടെത്തിയില്ലെന്നും എയര്‍ ഇന്ത്യ അന്ന് അറിയിച്ചിരുന്നു.

  • Related Posts

    ഭിന്നശേഷിക്കാരനിൽനിന്ന് 95 ലക്ഷം തട്ടിയെടുത്തു; ചോദിച്ചപ്പോൾ വധഭീഷണി, IAS ഉദ്യോഗസ്ഥയ്‌ക്കെതിരേ കേസ്

    Spread the love

    Spread the loveഭുവനേശ്വർ: ഒഡീഷയിൽ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ ഒരുകോടിയോളം രൂപയുടെ തട്ടിപ്പുകേസ്. സ്ഥലം നൽകാമെന്ന് പറഞ്ഞ് ഭിന്നശേഷിക്കാരാനായ ഒരാളിൽനിന്ന് 95 ലക്ഷം രൂപ വാങ്ങിക്കുകയും വാഗ്ദാനം പാലിക്കാതിരിക്കുകയും ചെയ്തുവെന്നാണ് പരാതി.   ഒഡീഷയിലെ ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ആരാധനാ ദാസിനെതിരേയാണ്…

    യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ദാരുണാന്ത്യം വിവാഹം 24ന് നടക്കാനിരിക്കെ

    Spread the love

    Spread the loveബെംഗളൂരു ∙ കർണാടകയിലെ ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫൈറോസ് ഖാൻ പഠാൻ (32) എന്നയാളെ ഒരു സംഘം അക്രമികൾ വെട്ടിക്കൊലപ്പെടുത്തി. ധാർവാഡിലെ ഹാഷ്മിനഗറിലുള്ള വീടിനു പുറത്ത് ഫോണിൽ സംസാരിച്ച് ഇരിക്കുകയായിരുന്നു ഫൈറോസിനെ ആക്രമിക്കുകയായിരുന്നു. വീടിനുള്ളിലേക്ക് ഓടിക്കയറിയ ഫൈറോസിനെ…

    Leave a Reply

    Your email address will not be published. Required fields are marked *