ബിയർ നുണഞ്ഞും ഫോണിൽ സംസാരിച്ചും വിഡിയോ ഹിയറിങ്ങിൽ അഭിഭാഷകൻ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കേസിന്റെ വിചാരണ ഓൺലൈനായി നടക്കുന്നതിനിടെ ബിയർ നുണയുകയും ഫോണിൽ സംസാരിക്കുകയും ചെയ്‌ത സംഭവത്തിൽ അഭിഭാഷകനെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തു ഗുജറാത്ത് ഹൈക്കോടതി. ലജ്ജാകരമായ പ്രവർത്തിയെന്നു ചൂണ്ടിക്കാട്ടിയാണു മുതിർന്ന അഭിഭാഷകനായ ഭാസ്‌കർ തന്നയ്‌ക്കെതിരെ ജഡ്ജിമാരായ എ.എസ്. സുപെഹിയ, ആർ.ടി. വച്ചാനി എന്നിവരടങ്ങിയ ഡിവിഷൻ…
അഹമ്മദാബാദ് ദുരന്തം: വിമാനത്തിന്റെ 2 എൻജിനുകളും പ്രവർത്തനരഹിതമായി?; ഫ്ലൈറ്റ് സിമുലേറ്റർ പഠനം നടത്തി എയർ ഇന്ത്യ
മുംബൈ∙ 241 പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിനു കാരണം എൻജിനുകളുടെ പ്രവർത്തനം നിലച്ചതെന്ന് സൂചന. എൻജിനുകളിൽ രണ്ടും തകരാറിലായതാണ് അപകടത്തിന് കാരണമായതെന്ന് എയർ ഇന്ത്യ നടത്തിയ ഫ്ലൈറ്റ് സിമുലേറ്റഡ് പഠനത്തിൽ കണ്ടെത്തിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. എയർ ഇന്ത്യയിലെ പൈലറ്റുമാരെ…
കാബിനിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
ന്യൂഡൽഹി∙ മുംബൈയിൽനിന്ന് ചെന്നൈയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം ക്യാബിനിൽ പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കി. വിമാനം സുരക്ഷിതമായി മുംബൈയിൽ തിരിച്ചിറക്കിയതായും യാത്രക്കാർക്കു മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും എയർ ഇന്ത്യ വക്താവ് പറഞ്ഞു. അപ്രതീക്ഷിത തടസ്സം കാരണം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട്…
രണ്ടാമത്തെ വിവാഹം പാർട്ടിക്ക് നാണക്കേടായി; മുൻ എംഎൽഎയെ പുറത്താക്കി ബിജെപി
ഡെറാഡൂൺ ∙ രണ്ടാം വിവാഹം വിവാദമായതിനു പിന്നാലെ, മുൻ എംഎൽഎ സുരേഷ് റാത്തോഡിനെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി. സഹാറൻപൂർ സ്വദേശിയായ നടി ഊർമിള സനവാറിനെ തന്റെ രണ്ടാം ഭാര്യയായി പരിചയപ്പെടുത്തുന്ന സുരേഷ് റത്തോഡിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.…
ഡ്യൂപ്ലിക്കേറ്റ് താക്കോൽ, വഴിതെറ്റിക്കാൻ മന്ത്രവാദ സാമഗ്രികൾ; കാനറ ബാങ്ക് മോഷണക്കേസിൽ ബാങ്ക് മാനേജറും കൂട്ടാളികളും അറസ്റ്റിൽ
ബെംഗളൂരു∙ കർണാടക വിജയപുരയിലെ കാനറ ബാങ്കിന്റെ മണഗുളി ശാഖയിൽ നിന്ന് 53.3 കോടി രൂപയുടെ സ്വർണവും പണവും മോഷ്ടിച്ച കേസിൽ ബാങ്കിലെ മുൻ മാനേജറും രണ്ട് കൂട്ടാളികളും അറസ്റ്റില്‍. മേയ് 25നായിരുന്നു ബാങ്കിന്റെ ലോക്കറിൽനിന്ന് 53.3 കോടി രൂപ വിലമതിക്കുന്ന 58.9…
കൊൽക്കത്തയിൽ വിദ്യാർഥിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ
കൊൽക്കത്ത∙ തെക്കൻ കൊൽക്കത്തയിലെ ലോ കോളജിലെ ഗാർഡ് റൂമിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേർ അറസ്റ്റിൽ. ബുധനാഴ്ച 7.30നും 8.50നും ഇടയിലാണ് സംഭവം. അറസ്റ്റു ചെയ്യപ്പെട്ടവരിൽ കോളജിലെ രണ്ടു വിദ്യാർഥികളും ഒരു പൂർവവിദ്യാർഥിയുമുണ്ട്. നഗരത്തിലെ ആർ.ജി. കർ മെഡിക്കൽ കോളജിൽ ഒരു…
ആഘോഷത്തിനിടെ 13–ാം നിലയിൽ കയറി; റീൽസ് എടുക്കുന്നതിനിടെ താഴെ വീണ് യുവതിക്ക് ദാരുണാന്ത്യം, ദുരൂഹത
ബെംഗളൂരു∙ സുഹൃത്തുക്കൾക്കൊപ്പം ബെംഗളൂരുവിൽ പാർട്ടി ആഘോഷത്തിനെത്തിയ യുവതി നിർമാണത്തിലിരുന്ന കെട്ടിടത്തിനു മുകളിൽനിന്നു വീണ് മരിച്ചു. ബെംഗളൂരു പരപ്പന അഗ്രഹാര സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം പാർട്ടി ആഘോഷത്തിനായാണ് രായസാന്ദ്രയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് നന്ദിനിയും സുഹൃത്തുക്കളും എത്തിയത്. റീൽസ് എടുക്കുന്നതിനായാണ്…
ഒരു മാസം മുൻപ് വിവാഹം, ഭർത്താവിനെ കൊല്ലാൻ ഒത്താശ, അമ്മയുമായും കാമുകന് ബന്ധം; ‘ഹണിമൂൺ’ കൊല ആന്ധ്രപ്രദേശിലും
ഹൈദരാബാദ് ∙ മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിനു പിന്നാലെ ആന്ധ്രാപ്രദേശിലും സമാന സംഭവം. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. കർണൂൽ സ്വദേശിനി ഐശ്വര്യ (23) യാണ് കാമുകൻ തിരുമൽ റാവുവുമായി ചേർന്ന് വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭർത്താവ്…
ഓൺലൈൻ ഗെയിമിന് അടിമ, നഷ്ടം നികത്താൻ പണം; രഹസ്യങ്ങൾ കൈമാറി നാവികസേന ഉദ്യോഗസ്ഥൻ, അറസ്റ്റ്
ന്യൂഡൽഹി∙ പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി വർഷങ്ങളോളം ചാരവൃത്തി നടത്തിയ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ന്യൂഡൽഹിയിലെ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ വിശാൽ യാദവിനെയാണു രാജസ്ഥാൻ പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ സിന്ദൂറിനിടയിലും ഇയാൾ ചാരവൃത്തി നടത്തിയെന്നാണ് ആരോപണം.…
മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ മറ്റൊരു കാറിലിടിച്ചു; ഗർഭിണി ഉൾപ്പെടെ 2 മരണം
ചെന്നൈ ∙ മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ മറ്റൊരു കാറിലിടിച്ച് 2 പേർ മരിച്ചു. മധുര സ്വദേശി പത്മനാഭൻ (60), മകൾ ദീപിക (23) എന്നിവരാണു മരിച്ചത്. ദീപിക 7 മാസം ഗർഭിണിയായിരുന്നു. വളകാപ്പു ചടങ്ങിനു ശേഷം മകളെ മധുരയിലെ വീട്ടിലേക്കു…
















