‘400 കിലോ ആര്ഡിഎക്സ്, ഒരു കോടി ആളുകളെ കൊല്ലാന് കഴിയും, ബോംബ് ഭീക്ഷണി
മുംബൈ: ഗണേശോത്സവം നാളെ സമാപിക്കാനിരിക്കെ മുംബൈ നഗരത്തില് ബോംബ് സ്ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. മുംബൈ നഗരത്തില് 34 വാഹനങ്ങളില് ആര്ഡിഎക്സ് ഉണ്ടെന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. വാട്സ് ആപ്പിലൂടെയാണ് പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ നഗരത്തില്…
ഓപ്പറേഷൻ സിന്ദൂർ: നൂർഖാൻ വ്യോമതാവളം പുനർനിർമാണം ആരംഭിച്ച് പാക്കിസ്ഥാൻ; ഇന്ത്യ തകർത്ത വിവിഐപി എയർബേസ്
ഇസ്ലാമാബാദ്∙ ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ വ്യോമസേന തകർത്ത പ്രധാന എയർബേസായ നൂർഖാൻ വ്യോമതാവളത്തിന്റെ പുനർനിർമാണം ആരംഭിച്ച് പാക്കിസ്ഥാൻ. പാക്കിസ്ഥാനിലെ നയതന്ത്ര പ്രധാന്യമേറെയുള്ള വിവിഐപി വ്യോമതാവളമാണ് റാവൽപിണ്ടിയിലെ നൂർഖാൻ എയർബേസ്. പുതിയ ഉപഗ്രഹ ചിത്രങ്ങള് പുറത്തുവിട്ടുകൊണ്ടാണ് മേഖലയിൽ പുനർനിർമാണം നടക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ…
സ്വർണക്കടത്തിന് 12 ലക്ഷം കമ്മിഷൻ, ജാക്കറ്റിലും ബെൽറ്റിലും ഒളിപ്പിച്ച് കടത്ത്; നടി രന്യ റാവുവിന് 102 കോടി പിഴ ചുമത്തി
ബെംഗളൂരു ∙ സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിയും നടിയുമായ രന്യ റാവുവിനു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) 102 കോടി രൂപ പിഴ ചുമത്തി. തരുൺ കൊണ്ടരാജുവിനു 63 കോടിയും സാഹിൽ സക്കറിയയ്ക്കും ഭരത് കുമാർ ജെയിനിനും 56 കോടി വീതവും…
‘എന്റെ അമ്മയെ അപമാനിച്ചു; ഞാൻ അനുഭവിച്ചത്രയും വേദന…’: രാഹുലിനെയും തേജസ്വിയെയും കടന്നാക്രമിച്ച് മോദി
ന്യൂഡൽഹി∙ ബിഹാറിലെ കോൺഗ്രസ്–ആർജെഡി സഖ്യത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും തന്റെ മരിച്ചുപോയ അമ്മയെ അപമാനിച്ചെന്ന് മോദി ആരോപിച്ചു. രാജ്യത്തെ ഓരോ അമ്മയും സഹോദരിയുമാണ് അപമാനിക്കപ്പെട്ടതെന്നും മോദി പറഞ്ഞു.…
ബെംഗളൂരുവില് ഫ്ളാറ്റിന്റെ മൂന്നാംനിലയില്നിന്ന് വീണ് മലയാളി വിദ്യാര്ഥിനി മരിച്ചു
ബെംഗളൂരു: ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ മട്ടുപ്പാവിൽനിന്ന് വീണ് മലയാളി വിദ്യാർഥിനി മരിച്ചു. ബെംഗളൂരു വൈറ്റ്ഫീൽഡ് സൗപർണിക സരയുവിൽ താമസിക്കുന്ന കണ്ണൂർ മൊകേരി വെള്ളങ്ങാട് ‘വൈറ്റ് ഹൗസി’ൽ രാജേഷിന്റെയും വിനിയുടെയും മകൾ അൻവിതാ രാജേഷാണ്(18) മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ബെംഗളൂരു…
റീൽസ് തുണയായി! കാണാതായ ഭർത്താവ് ഇൻസ്റ്റഗ്രാമിൽ, ഒപ്പം മറ്റൊരു യുവതി; ഭാര്യയുടെ പരാതിയിൽ കേസ്
ലക്നൗ∙ ഏഴു വർഷം മുൻപ് കാണാതായ ഭർത്താവിനെ മറ്റൊരു യുവതിയുമൊത്തുള്ള ഇൻസ്റ്റഗ്രാം വിഡിയോയിൽ കണ്ട് ഭാര്യ ഞെട്ടി. ഭാര്യയുടെ പരാതിയിൽ ഹർദോയ് സ്വദേശി ജിതേന്ദ്ര കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2018ലാണ് ജിതേന്ദ്രയെ കാണാതായത്. ഷീലുവെന്ന യുവതിയുമായി 2017ൽ വിവാഹം കഴിഞ്ഞശേഷം സ്ത്രീധനത്തെച്ചൊല്ലി…
കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി പ്രസവിച്ച നവജാത ശിശു മരിച്ചു
ലക്നൗ ∙ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി പ്രസവിച്ച പെൺകുഞ്ഞ് മരിച്ചു. വിവരം ലഭിച്ച ഉടനെ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 2024 ഡിസംബറിൽ ചൗബേപുരിൽ ബലാത്സംഗത്തിന് ഇരയായ പതിനാറുകരി പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. പെൺകുട്ടിയുടെ പിതാവിന്റെ…
പാചകവാതക സിലിണ്ടറുകള്ക്ക് വില കുറച്ചു; പുതുക്കിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി∙ ഓയിൽ മാർക്കറ്റിങ് കമ്പനികൾ പാചകവാതക വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്ക്ക് 51.50 രൂപയാണ് കുറച്ചത്. പുതുക്കിയ വില സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ സിലിണ്ടറിന്റെ വില 1,580 രൂപയായി. എന്നാൽ, 14.2 കിലോഗ്രാം ഗാർഹിക…
ചെരിപ്പിട്ട് കടയിൽ പോയി, തിരിച്ചെത്തി വിശ്രമിച്ചു; പിന്നെ ഉണർന്നില്ല, ചെരിപ്പിനു സമീപം പാമ്പു ചത്ത നിലയിൽ
ചെരിപ്പിലെ പാമ്പിന്റെ കടിയേറ്റ് സോഫ്റ്റ്വെയർ എൻജിനീയർ മരിച്ചു. ബന്നേർഘട്ട രംഗനാഥ ലേഔട്ടിൽ മഞ്ജുപ്രകാശ് (41) ആണ് മരിച്ചത്. ശനിയാഴ്ച കടയിൽ പോയി തിരിച്ചെത്തിയ മഞ്ജുപ്രകാശ് വീടിനു പുറത്തു ചെരിപ്പ് ഊരിയിട്ടു വിശ്രമിക്കാൻ പോയി. ഒരു മണിക്കൂറിനു ശേഷം ചെരിപ്പിനു സമീപം…
എൻജിനിൽ തീ; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
ന്യൂഡൽഹി∙ ഡൽഹിയില് നിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ വലത് എൻജിനിൽ നിന്നു തീപിടുത്ത മുന്നറിയിപ്പു ലഭിച്ചതിനെ തുടർന്നാണു ടേക്ക് ഓഫിനു തൊട്ടുപിന്നാലെ വിമാനം ഡൽഹിയിൽ തിരിച്ചിറക്കിയത്. എഐ2913 വിമാനമാണു തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ…
















