റീൽസ് തുണയായി! കാണാതായ ഭർത്താവ് ഇൻസ്റ്റഗ്രാമിൽ, ഒപ്പം മറ്റൊരു യുവതി; ഭാര്യയുടെ പരാതിയിൽ കേസ്

Spread the love

ലക്നൗ∙ ഏഴു വർഷം മുൻപ് കാണാതായ ഭർത്താവിനെ മറ്റൊരു യുവതിയുമൊത്തുള്ള ഇൻസ്റ്റഗ്രാം വിഡിയോയിൽ കണ്ട് ഭാര്യ ഞെട്ടി. ഭാര്യയുടെ പരാതിയിൽ ഹർദോയ് സ്വദേശി ജിതേന്ദ്ര കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2018ലാണ് ജിതേന്ദ്രയെ കാണാതായത്. ഷീലുവെന്ന യുവതിയുമായി 2017ൽ വിവാഹം കഴിഞ്ഞശേഷം സ്ത്രീധനത്തെച്ചൊല്ലി തർക്കം പതിവായിരുന്നു. ഷീലുവിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെ ജിതേന്ദ്രയെ കാണാതാവുകയായിരുന്നു.

 

ജിതേന്ദ്രയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഷീലുവിന്റെ കുടുംബം ജിതേന്ദ്രയെ കൊലപ്പെടുത്തിയെന്നാണ് പിതാവും ബന്ധുക്കളും ആരോപിച്ചത്. വർഷങ്ങൾക്കുശേഷം, ഇൻസ്റ്റഗ്രാമിൽ റീൽ കാണുന്നതിനിടെയാണ് ഭർത്താവും മറ്റൊരു യുവതിയുമായുള്ള വിഡിയോ ഷീലു കാണുന്നത്.ഉടനെ പൊലീസിൽ വിവരം അറിയിച്ചു.

 

ലുധിയാനയിലേക്ക് പോയ ജിതേന്ദ്ര അവിടെ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഷീലുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജിതേന്ദ്രയെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് പറഞ്ഞു. സ്ത്രീധന നിരോധന നിയമപ്രകാരവും തട്ടിപ്പിനും പൊലീസ് കേസെടുത്തു.

  • Related Posts

    ആദ്യരാത്രിയിൽ വധു ആവശ്യപ്പെട്ടത് 90 ലക്ഷം; വരനെയും വീട്ടുകാരെയും പൂട്ടിയിട്ടു, സ്വർണവുമായി മുങ്ങി

    Spread the love

    Spread the loveലക്നൗ ∙ വിവാഹത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ വധു, ആദ്യരാത്രിയിൽ വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ. പണം നൽകാതെ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്ന് യുവതി നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. തനിക്ക് വിവാഹത്തിൽ താൽപര്യമില്ലെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ്…

    വിജയ് ഒരു സിനിമയിൽ കൂടി അഭിനയിച്ചേക്കും; നടന് പൂക്കളെ പേടിയെന്ന പരിഹാസം വ്യാപകം

    Spread the love

    Spread the loveചെന്നൈ ∙ 500 കോടിയോളം രൂപ ചെലവിട്ടു നിർമിച്ച ജനനായകൻ തിയറ്ററിൽ എത്തുന്നതിനു മുൻപു ചോർന്നതോടെ നിർമാതാക്കളുടെ നഷ്ടം നികത്താൻ വിജയ് ഒരു ചിത്രത്തിൽ കൂടി അഭിനയിക്കുമെന്നു സൂചന. തിരഞ്ഞെടുപ്പിനു ശേഷം പുതിയ ചിത്രത്തിന്റെ ജോലി തുടങ്ങിയേക്കും. ജനനായകൻ…

    Leave a Reply

    Your email address will not be published. Required fields are marked *