ബെംഗളൂരു: ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ മട്ടുപ്പാവിൽനിന്ന് വീണ് മലയാളി വിദ്യാർഥിനി മരിച്ചു. ബെംഗളൂരു വൈറ്റ്ഫീൽഡ് സൗപർണിക സരയുവിൽ താമസിക്കുന്ന കണ്ണൂർ മൊകേരി വെള്ളങ്ങാട് ‘വൈറ്റ് ഹൗസി’ൽ രാജേഷിന്റെയും വിനിയുടെയും മകൾ അൻവിതാ രാജേഷാണ്(18) മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.
ബെംഗളൂരു ക്രൈസ്റ്റ് കോളേജ് ബികോം ഒന്നാം വർഷ വിദ്യാർഥിനിയാണ്. പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾ നാട്ടിലേക്കു കൊണ്ടുപോയി. സഹോദരൻ: അർജുൻ.






