സ്വർണക്കടത്തിന് 12 ലക്ഷം കമ്മിഷൻ, ജാക്കറ്റിലും ബെൽറ്റിലും ഒളിപ്പിച്ച് കടത്ത്; നടി രന്യ റാവുവിന് 102 കോടി പിഴ ചുമത്തി

Spread the love

ബെംഗളൂരു ∙ സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിയും നടിയുമായ രന്യ റാവുവിനു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) 102 കോടി രൂപ പിഴ ചുമത്തി. തരുൺ കൊണ്ടരാജുവിനു 63 കോടിയും സാഹിൽ സക്കറിയയ്ക്കും ഭരത് കുമാർ ജെയിനിനും 56 കോട‌ി വീതവും പിഴ ചുമത്തിയിട്ടുണ്ട്. 12.56 കോടി രൂപ വിലയുള്ള 14.2 കിലോഗ്രാം സ്വർണവുമായി മാർച്ച് 3നാണു രന്യ അറസ്റ്റിലായത്.

 

രന്യ റാവു ഒരു വർഷത്തിനിടെ ദുബായിലേക്കു പോയത് 30 തവണയാണെന്നും കിലോയ്ക്ക് ഒരു ലക്ഷം രൂപ വീതം കമ്മിഷൻ ലഭിച്ചിരുന്നതായും ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 12.56 കോടിയുടെ സ്വർണ ബിസ്കറ്റുമായാണു ഡിജിപി രാമചന്ദ്ര റാവുവിന്റെ വളർത്തുമകളായ രന്യ റാവു (31) വിമാനത്താവളത്തിൽ പിടിയിലായത്. പൊലീസ് അകമ്പടിയോടെ സുരക്ഷാ പരിശോധന മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. വീട്ടിൽ നടത്തിയ റെയ്ഡിൽ 2.06 കോടി രൂപയുടെ കറൻസിയും 2.67 കോടിയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു. കേസിൽ മൊത്തം 17.29 കോടിയുടെ വസ്തുക്കൾ കണ്ടെടുത്തു.

 

കിലോയ്ക്ക് 1 ലക്ഷം രൂപ വീതം ഓരോ ദുബായ് യാത്രയിലും 12–13 ലക്ഷം രൂപയാണു രന്യ കമ്മിഷനായി നേടിയത്. ജാക്കറ്റുകൾ, ബെൽറ്റ് എന്നിവയിൽ ഒളിപ്പിച്ചാണു സ്വർണം കടത്തിയത്. 3ന് രാത്രി ദുബായിൽ നിന്നെത്തിയ രന്യ ബെൽറ്റിലും ജാക്കറ്റിലുമായി 14.2 കിലോ സ്വർണം ഒളിപ്പിച്ചിരുന്നു. ആദ്യഭാര്യ അപകടത്തിൽ മരിച്ചതിനെ തുടർന്ന് രാമചന്ദ്ര റാവു പുനർവിവാഹം ചെയ്ത ചിക്കമഗളൂരു സ്വദേശിനിയുടെ മകളാണു രന്യ. 100 ദിവസത്തിലധികം പ്രദർശിപ്പിച്ച മാണിക്യ (2014) സിനിമയിലൂടെയാണു രന്യ അഭിനയ രംഗത്തെത്തിയത്. തമിഴ് സിനിമയായ വാഗ (2014), കന്നഡയിൽ പട്ടാക്കി (2017) എന്നിവയിലും അഭിനയിച്ചെങ്കിലും സമീപകാലത്ത് സജീവമായിരുന്നില്ല.

  • Related Posts

    ആംബുലൻസിനുള്ളിൽ ആരോഗ്യ പ്രവർത്തകരുടെ പ്രസവ ശുശ്രൂഷ; നവജാതശിശുവിനു ദാരുണാന്ത്യം

    Spread the love

    Spread the loveലക്നൗ ∙ ആംബുലൻസിനുള്ളിൽ വച്ച് കഠിനമായ പ്രസവവേദനയനുഭവപ്പെട്ട യുവതിക്ക് അശാസ്ത്രീയ രീതിയിൽ പ്രസവ ശുശ്രൂഷ നൽകി ആരോഗ്യപ്രവർത്തകർ. സംഭവത്തെത്തുടർന്ന് നവജാതശിശുവിനു ദാരുണാന്ത്യം. യുപിയിലെ ബസ്തിയിലാണ് സംഭവം. ആംബുലൻസിനുള്ളിൽ വച്ച് ആശാ വർക്കർ പ്രസവമെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ശിശുവിന്റെ ഉടൽ വേർപെടുകയും…

    ആദ്യരാത്രിയിൽ വധു ആവശ്യപ്പെട്ടത് 90 ലക്ഷം; വരനെയും വീട്ടുകാരെയും പൂട്ടിയിട്ടു, സ്വർണവുമായി മുങ്ങി

    Spread the love

    Spread the loveലക്നൗ ∙ വിവാഹത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ വധു, ആദ്യരാത്രിയിൽ വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ. പണം നൽകാതെ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്ന് യുവതി നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. തനിക്ക് വിവാഹത്തിൽ താൽപര്യമില്ലെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *