ന്യൂഡൽഹി∙ ഡൽഹിയില്‍ നിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ വലത് എൻജിനിൽ നിന്നു തീപിടുത്ത മുന്നറിയിപ്പു ലഭിച്ചതിനെ തുടർന്നാണു ടേക്ക് ഓഫിനു തൊട്ടുപിന്നാലെ വിമാനം ഡൽഹിയിൽ തിരിച്ചിറക്കിയത്.
എഐ2913 വിമാനമാണു തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു.വിമാനത്തിനുള്ളിൽ പരിശോധന നടത്തുകയാണ്.






