
ചെരിപ്പിലെ പാമ്പിന്റെ കടിയേറ്റ് സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു. ബന്നേർഘട്ട രംഗനാഥ ലേഔട്ടിൽ മഞ്ജുപ്രകാശ് (41) ആണ് മരിച്ചത്. ശനിയാഴ്ച കടയിൽ പോയി തിരിച്ചെത്തിയ മഞ്ജുപ്രകാശ് വീടിനു പുറത്തു ചെരിപ്പ് ഊരിയിട്ടു വിശ്രമിക്കാൻ പോയി.
ഒരു മണിക്കൂറിനു ശേഷം ചെരിപ്പിനു സമീപം പാമ്പു ചത്തു കിടക്കുന്നതു കണ്ട് യുവാവിനെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും കാലിൽ കടിയേറ്റ പാടു കണ്ടു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അപകടത്തെ തുടർന്നു കാലിന്റെ സ്പർശനശേഷി നഷ്ടപ്പെട്ടതിനാൽ പാമ്പ് കടിച്ചത് അറിയാതിരുന്നതാണു മരണകാരണമെന്നാണു സൂചന.ചെരിപ്പിലെ പാമ്പിന്റെ കടിയേറ്റ് സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു. ബന്നേർഘട്ട രംഗനാഥ ലേഔട്ടിൽ മഞ്ജുപ്രകാശ് (41) ആണ് മരിച്ചത്. ശനിയാഴ്ച കടയിൽ പോയി തിരിച്ചെത്തിയ മഞ്ജുപ്രകാശ് വീടിനു പുറത്തു ചെരിപ്പ് ഊരിയിട്ടു വിശ്രമിക്കാൻ പോയി.
ഒരു മണിക്കൂറിനു ശേഷം ചെരിപ്പിനു സമീപം പാമ്പു ചത്തു കിടക്കുന്നതു കണ്ട് യുവാവിനെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും കാലിൽ കടിയേറ്റ പാടു കണ്ടു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അപകടത്തെ തുടർന്നു കാലിന്റെ സ്പർശനശേഷി നഷ്ടപ്പെട്ടതിനാൽ പാമ്പ് കടിച്ചത് അറിയാതിരുന്നതാണു മരണകാരണമെന്നാണു സൂചന.