കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കെതിരെ വീണ്ടും നടപടിയുമായി ഡൽഹി സർക്കാർ; മുൻകൂർ അറിയിപ്പ് കൂടാതെ പിടിച്ചെടുക്കും
ന്യൂഡൽഹി ∙ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കെതിരെ വീണ്ടും കർശന നടപടിയുമായി സർക്കാർ. പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്തതും റോഡിൽ ഓടുന്നതുമായ കാലാവധി കഴിഞ്ഞ വാഹനങ്ങൾ മുൻകൂർ അറിയിപ്പ് കൂടാതെ പിടിച്ചെടുക്കുമെന്നു ഡൽഹി ഗതാഗത വകുപ്പ് അറിയിച്ചു. ദേശീയ തലസ്ഥാനത്ത് വായുമലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ…
ശബരിമല യുവതീ പ്രവേശനം: മാർച്ച് 14നകം സർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി∙ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാര്‍ അടക്കമുള്ളവർ മാർച്ച് 14നകം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി. വിശദവാദം ഏപ്രിലിൽ 7ന് തുടങ്ങും. ശബരിമല യുവതീപ്രവേശമുൾപ്പെടെ, മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി നിർദേശം. ചീഫ്…
പ്രസവ ശസ്ത്രക്രിയയ്ക്കിടെ 28 കാരി മരിച്ചു; വ്യാജ ഡോക്ടർ പിടിയിൽ
ലക്നൗ ∙ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർ പിടിയിൽ. ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലാണ് 32കാരനായ വ്യാജ ഡോക്ടർ പിടിയിലായത്. ബിഎ ഡിഗ്രിയുള്ള യോഗേഷ് വർമ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. മെഡിക്കൽ യോഗ്യതയോ ശസ്ത്രക്രിയാ പരിശീലനമോ ഇല്ലാത്ത ഇയാൾ സിസേറിയൻ…
റിസപ്ഷനിടെ വധുവിന്റെ ബാഗ് അടിച്ചുമാറ്റി; എല്ലാം ക്യാമറയിൽ പതിഞ്ഞു, പിടിവീണു
ജയ്പുർ ∙ വിവാഹ റിസപ്ഷനിൽ വധുവിന്റെ ഹാൻഡ്‌ബാഗ് മോഷ്ടിച്ച സംഭവം ക്യാമറയിൽ ലൈവായി പതിഞ്ഞു. വരനും വധുവും അതിഥികളെ സ്വീകരിക്കുന്ന തിരക്കിൽ നിൽക്കുമ്പോഴാണ് മോഷ്ടാവ് ബാഗുമായി കടന്നത്. 4 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും വധുവിന്റെ ബാഗിലുണ്ടായിരുന്നു. ഫെബ്രുവരി 7 ന്…
‘ഐഡി കാണിക്കൂ’; പാക്ക് സൈനിക മേധാവിയെ തടയാൻ ശ്രമിച്ച് സുരക്ഷാ ജീവനക്കാരൻ
ന്യൂഡൽഹി∙ ജർമനിയിലെ മ്യൂണിക്കിൽ നടന്ന സുരക്ഷാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ തിരിച്ചറിയൽ കാർഡ് ശരിയായി ധരിക്കാത്തതിന്റെ പേരിൽ തടയാൻ ശ്രമിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ. മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ പങ്കെടുക്കാനാണ് മുനീറും സംഘവും എത്തിയത്.…
എംആർഐ സ്കാനിങ്ങിനിടെ 6 വയസ്സുകാരന് ദാരുണാന്ത്യം; ജീവനക്കാരുടെ അശ്രദ്ധയെന്ന് കുടുംബം
ലക്നൗ ∙ ഉത്തർപ്രദേശിലെ സ്വകാര്യ സ്കാനിങ് സെന്ററിൽ എംആർഐ സ്കാനിങ്ങിനിടെ 6 വയസ്സുകാരന് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡയിലെ സ്കാനിങ് സെന്ററിൽ വ്യാഴാഴ്ച വൈകിട്ടാണ് എംആർഐ സ്കാനിങ്ങിനെത്തിയ ആറു വയസ്സുകാരൻ മരിച്ചത്. ജീവനക്കാരുടെ അശ്രദ്ധമൂലമാണ് മരണം സംഭവിച്ചതെന്ന് കുടുംബം ആരോപിച്ചു. സ്കാനിങ്ങിനു മുൻപ്…
വന്ദേഭാരത് ട്രെയിനിൽ പാമ്പിനെ തുറന്നുവിട്ടു; യുവാവ് അറസ്റ്റിൽ, തെളിവായി സിസിടിവി
മുംബൈ∙ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ട് പരിഭ്രാന്തി സൃഷ്ടിച്ച യുവാവ് പിടിയിൽ. ഡിസംബർ 27ന് മുംബൈ–സോലാപുർ വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ട നാസിക് സ്വദേശി ജഗൻ അർജുൻ ഭാലെയാണ് ശനിയാഴ്ച റെയിൽവേ പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ…
ശബരിമല യുവതീപ്രവേശനം: ഹർജികൾ തിങ്കളാഴ്ച സുപ്രീംകോടതിയിൽ
ന്യൂഡൽഹി∙ സംസ്ഥാനത്ത് വലിയ കോലാഹലം സൃഷ്ടിച്ച ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ തിങ്കളാഴ്ച പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീകോടതിയുടെ 2018ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് പരിഗണിക്കുന്നത്.…
അമുൽ ഉൾപ്പെടെ പ്രമുഖ ക്ഷീരോത്പാദക കമ്പനികൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു; ആശങ്കയിൽ ഉപഭോക്താക്കൾ
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ക്ഷീരോത്പാദക കമ്പനിയായ അമുൽ ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. ‘ടേസ്റ്റ് ഓഫ് ഇന്ത്യ’ എന്ന് അവകാശപ്പെടുന്ന അമുലിന്റെ വിവിധ ഉൽപന്നങ്ങളിൽ സുരക്ഷിതമല്ലാത്ത അളവിൽ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത് ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്. …
വോട്ടര്‍പട്ടിക 21-ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക 21-ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക സമഗ്രമായി പരിഷ്‌കരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. നോട്ടിസ് നല്‍കിയ മുഴുവൻ പേരുടെയും ഹിയറിങ് നടപടികള്‍ പൂർത്തിയായി വരികയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേല്‍ക്കർ…















