കഞ്ചാവുമായി യുവാവ് പിടിയിൽ
പടിഞ്ഞാറത്തറ : കാവുമന്ദം മുക്രി വീട്ടിൽ എം. എസ് ഷംനാസി (28) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പടിഞ്ഞാറത്തറ പോലീസും ചേർന്ന് പിടികൂടിയത്. 01.08.2025 പുലർച്ചെ ഉണ്ണിപ്പാറ ജംങ്ഷനിൽ പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ കയ്യിൽ സൂക്ഷിച്ച കവറിൽ നിന്നും…
മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ
കല്‍പ്പറ്റ: വെങ്ങപ്പള്ളി പഞ്ചാബ് മുസ്ലിം പള്ളിക്ക് സമീപം വെച്ച് 9.25 ഗ്രാം മെത്തഫിറ്റമിനുമായി കല്‍പ്പറ്റ മുണ്ടേരി താന്നിക്കല്‍ വീട്ടില്‍ ടി കെ വേണുഗോപാല്‍ (32) പിടിയില്‍. കല്‍പ്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സംശയകരമായ…
ട്യൂഷന് പോയി മടങ്ങിവരുമ്പോൾ കാണാതായി, 5 ലക്ഷം ആവശ്യപ്പെട്ട് ഫോൺ; 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
ബെംഗളൂരു∙ ദിവസങ്ങള്‍ക്ക് മുൻപ് കാണാതായ 13 വയസ്സുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വിജനമായ പ്രദേശത്ത് നിന്ന് കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാർഥിയായ നിഷ്ചിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച ട്യൂഷന് പോയി മടങ്ങിവരുമ്പോഴാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ പിതാവ് സ്വകാര്യ കോളജിലെ പ്രഫസറാണ്.…
ധർമസ്ഥലയിൽ നിർണായക കണ്ടെത്തൽ; ആറാമത്തെ പോയിന്റിൽ അസ്ഥിയുടെ ഭാഗങ്ങൾ
ധർമസ്ഥല∙ പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നു വെളിപ്പെടുത്തിയ കർണാടകയിലെ ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്ന് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തി. നേത്രാവതി നദിയോടു ചേർന്നുള്ള ആറാമത്തെ പോയിന്റിൽനിന്നാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. അസ്ഥികൾ പുരുഷന്റേതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. …
എൻകൗണ്ടർ സ്പെഷലിസ്റ്റ്, കൊന്നത് 87 ഗുണ്ടകളെ, വിരമിക്കാൻ 2 ദിവസം ബാക്കിനിൽക്കെ അസി.കമ്മിഷണർ
മുംബൈ∙ അധോലോക രാജാക്കൻമാരുടെ പേടിസ്വപ്നമായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ദയാ നായിക്കിന് അസിസ്റ്റന്റ് കമ്മിഷണറായി സ്ഥാനക്കയറ്റം. വിരമിക്കാൻ രണ്ടു ദിവസം ബാക്കിയുള്ളപ്പോഴാണ് സ്ഥാനക്കയറ്റം. 1990–2000 കാലഘട്ടത്തിലാണ് ദയാനായിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ‘എൻകൗണ്ടർ സ്പെഷലിസ്റ്റുകളായി’ പേരെടുക്കുന്നത്. ദാവൂദ് ഇബ്രാഹിം, അരുണ്‍ ഗാവ്‌ലി, ഛോട്ടാ…
വീട്ടുകാർ അറിയാതെ 15കാരിയുടെ മുറിയിൽ 8 ദിവസം ഒളിച്ച് താമസിച്ച് പീഡിപ്പിച്ചു; യുവാവിന് 50 വർഷം തടവ്
തിരുവനന്തപുരം∙ പതിനഞ്ചുകാരിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതി തിരുവല്ലം പൂങ്കുളം സ്വദേശി സുജിത്തി (25)ന് 50 വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ഒന്നേകാൽ…
റൗഡി ലിസ്റ്റിലുള്ള യുവാവ് എം.ഡി.എം.യുമായി പിടിയിൽ
മാനന്തവാടി: വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.യുമായി യുവാവ് പിടിയിൽ. മാനന്തവാടി, പാണ്ടിക്കടവ്, ചോലമലയിൽ വീട്ടിൽ ജെ. ജിജോ(34)യെയാണ് മാനന്തവാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ പി. റഫീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ജിജോ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട് പോലീസ് നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നയാളാണ്.…
ലൈംഗിക ചുവയോടെ ഇടപെട്ടു; വനിതാ ദന്തഡോക്ടറെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം, വീണ്ടും മൊഴിയെടുത്ത് പൊലീസ്
പത്തനാപുരം ∙ വനിതാ ദന്തഡോക്ടറെ ക്ലിനിക്കിലെത്തി, വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പരാതിക്കാരിയിൽ നിന്നു വീണ്ടും പൊലീസ് മൊഴിയെടുത്തു. കഴിഞ്ഞദിവസം രേഖപ്പെടുത്തിയ മൊഴിക്കു പുറമേ, ലൈംഗിക ചുവയോടെ യുവാവ് ഇടപെട്ടെന്ന് ഇന്നലെ നൽകിയ മൊഴിയിൽ പറയുന്നു.സംഭവത്തിൽ കുണ്ടയം കാരംമൂട്…
17കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ഗർഭം അലസിപ്പിക്കാൻ ഗുളികകൾ നൽകി; ബിജെഡി നേതാവ് അറസ്റ്റിൽ
ഭുവനേശ്വർ ∙ ഒഡീഷയിൽ ഭുവനേശ്വർ മുൻസിപ്പൽ കോർപറേഷനിലെ (ബിഎംസി) ബിജു ജനതാദൾ (ബിജെഡി) അംഗം അമരേഷ് ജെന ബലാത്സംഗക്കേസിൽ അറസ്റ്റിൽ. പൊലീസ് കേസെടുത്തതോടെ വീട്ടിൽനിന്നു മുങ്ങിയ അമരേഷിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഒടുവിൽ, ബാലസോറിലെ നീലഗിരി പ്രദേശത്തെ…
ഭാര്യയുമായി പിണങ്ങിയ സമയത്ത് 15കാരിയുമായി ചാറ്റിങ്, വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമം; വ്ലോഗർ അറസ്റ്റിൽ
കോഴിക്കോട് ∙ വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്ലോഗർ അറസ്റ്റിൽ. കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലി (35) നെയാണ് വിദേശത്തുനിന്നു മടങ്ങിവരുമ്പോൾ മംഗളൂരു വിമാനത്താവളത്തിൽ വച്ച് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഷാലു കിങ്…
















