വയനാട് തുരങ്കപ്പാത; രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണവും തുടങ്ങി

Spread the love

 

 

 

വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്‍റെ നിര്‍മാണം തുടങ്ങി. കോഴിക്കോട് ആനക്കാംപെയില്‍ മറിപ്പുഴയിലെ ‍ പദ്ധതി പ്രദേശം ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷമാണു രണ്ടാം തുരങ്കത്തിന്‍റെ നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഇന്നു മുതല്‍ രണ്ടു തുരങ്കത്തിന്‍റെയും നിര്‍മാണം ഒരേ സമയം നടക്കും. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ആനക്കാംപൊയില്‍– കള്ളാടി –മേപ്പാടി തുരങ്ക പാത.8.73 കിലോമീറ്റര്‍ നീളമുള്ളതാണ് ട്വിന്‍ ട്യൂബ് ടണല്‍.2135 കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ രണ്ടാം തുരങ്കത്തിന്‍റെ നിര്‍മാണം ആരംഭിച്ചത്. വയനാട് ജില്ലയിലെ മേപ്പാടിയില്‍ നിന്നു തുരങ്ക നിര്‍മാണ പ്രവര്‍ത്തി തുടങ്ങിയിട്ടുണ്ട്. ഇരു ഭാഗത്തു നിന്നും ഒരേ സമയം തുരന്നു നീങ്ങുകയാണ്. തുരങ്കം ആരംഭിക്കുന്ന പ്രദേശത്തെ പാറ 7 തട്ടുകളായി തിരിച്ച് താഴേക്ക് കൊ‌ണ്ടു വന്നാണ് തുരങ്ക മുഖം രൂപപ്പെടുത്തിയിരിക്കുന്നത്. തുരങ്കപാതയിലേക്കുള്ള ഒരു പാലത്തിന്‍റെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്. മറ്റൊരു പാലത്തിന്‍റെയും അപ്രോച്ച് റോഡിന്‍റെ നിര്‍മാണവും ഉടന്‍ ആരംഭിക്കും. രണ്ട് തുരങ്കത്തിന്‍റെയും നിര്‍മാണവും ഒരേ സമയം നടക്കുന്നതിനാല്‍ ജോലി സമയവും തൊഴിലാളികളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്

  • Related Posts

    ഹയർ സെക്കണ്ടറി ഫലം വന്നപ്പോൾ വയനാട്ടിൽ ഒന്നാമതായി എം ജി എം എച്ച് എസ് എസ്

    Spread the love

    Spread the love  മാനന്തവാടി: ഹയർ സെക്കന്ററി പരീക്ഷാ ഫലം വന്നപ്പോൾ വയനാട്ടിൽ മിന്നുംവിജയം കരസ്ഥമാക്കാൻ എം ജി എമമി -ന് കഴിഞ്ഞു. 49 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും ഉപരി പഠനത്തിന് അർഹരായി. 24 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും…

    നെന്മേനി പഞ്ചായത്തിൽ ജനവാസ മേഖലകളിൽ കടുവയും പുള്ളിപ്പുലിയും; ചീരാലിൽ ജനങ്ങൾ ഭീതിയിൽ

    Spread the love

    Spread the loveകൽപ്പറ്റ: വയനാട്ടിലെ നെൻമേനി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുവയെയും പുള്ളിപ്പുലിയെയും ആവർത്തിച്ച് കാണപ്പെടുന്നത് ജനങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യം ദൈനംദിന ജീവിതത്തെ ബാധിക്കുന്ന സാഹചര്യത്തിൽ, കഴിഞ്ഞ രണ്ട് ആഴത്തിനിടെ പഞ്ചായത്തിലെ ചീരാൽ മേഖലയിൽ നാല് വളർത്തുമൃഗങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *