കാട്ടാനക്കലി വീണ്ടും; വീട്ടിലേക്ക് പോകുന്നതിനിടെ 14കാരന് ദാരുണാന്ത്യം

Spread the love

ഗൂഡല്ലൂര്‍: കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. ഗൂഡല്ലരില്‍ പതിനാലുകാരനായ പാക്കണയില്‍ മിസ്ഹബ് ആണ് മരിച്ചത്. ടൗണില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി എട്ടുമണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

 

ഇന്ന് രാവിലെ വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചിരുന്നു. പുത്തുമല സ്വദേശി ജെസ്സിയാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ ഭര്‍ത്താവ് ഷാജിക്ക് പരിക്കേറ്റു. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ ജോലിക്ക് പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. മേപ്പാടി- ചൂരല്‍മല പ്രധാന രോഡില്‍ വെച്ചായിരുന്നു ആക്രമം.സാരമായി പരിക്കേറ്റ ജെസ്സിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഷാജി ചികിത്സയിലാണ്.

  • Related Posts

    വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് 45 കോടി വെട്ടിച്ചു; കര്‍ണാടകയില്‍ മുന്‍ വിസി ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

    Spread the love

    Spread the loveമംഗളൂരു: വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് 45 കോടിയിലധികം രൂപ വെട്ടിപ്പ് നടത്തിയ കേസില്‍ കര്‍ണാടക വെറ്ററിനറി, അനിമല്‍ ആന്‍ഡ് ഫിഷറീസ് സയന്‍സസ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ ആറ് പേരെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു.  …

    ട്വിഷ ബൈപോളാര്‍, ഗര്‍ഭം അലസി, ദാമ്പത്യം പ്രശ്‌നത്തിലായിരുന്നു’; സമര്‍ഥിന്റെ വാദങ്ങളെ ഡീ കോഡ് ചെയ്ത് സിബിഐ

    Spread the love

    Spread the love  ന്യൂഡല്‍ഹി: മോഡലും നടിയുമായ നോയിഡ സ്വദേശി ട്വിഷ ശര്‍മ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തതോടെ, അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടന്നു. ഭോപ്പാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍, സിബിഐ വീണ്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും…

    Leave a Reply

    Your email address will not be published. Required fields are marked *