പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

Spread the love

 

കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

 

ഏപ്രിൽ 30ന് രാത്രി പാളയത്തു നിന്നും പുഷ്പ ജംഗ്ഷനിലേക്ക് നടന്നു പോകുന്ന 17 വയസ്സ് പ്രായമുള്ള വിദ്യാർത്ഥിയെ ജയലക്ഷ്മി സിൽക്സിന് എതിർ വശത്തുള്ള പെട്രോൾ പമ്പിനു സമീപം എത്തിയപ്പോൾ മുൻപരിചയം ഉള്ള സ്കൂട്ടറിലെത്തിയ പ്രതിയും സുഹൃത്തും ചേർന്ന് കുട്ടിയെ ബലം പ്രയോഗിച്ച് സ്കൂട്ടറിൽ കയറ്റി ആളൊഴിഞ്ഞ ഒരു കട മുറിയിലെത്തിച്ച് ലൈംഗിക അതിക്രമം നടത്തുകയും, കത്തികാണിച്ചു കുത്തുമെന്നു ഭീഷണിപ്പെടുത്തി കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിച്ചു കൊണ്ടു പോകുകയുമായിരുന്നു. തുടർന്ന് വിദ്യാർത്ഥിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും, അർഷാദ് ഹുസ്സൈനെ പൂനൂരിൽ നിന്നും, സജീറിനെ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

 

കസബ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിമ്മി. പി.ജെ യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ സജേഷ് കുമാർ, എസ്.സി.‌പി.‌ ഒ മാരായ ദീപു, ഷിജിത്ത്, സന്ദീപ്, സി.‌പി.‌ഒ മാരായ അഭയ്, അമൃത എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികൾ സ്ഥിരം കുറ്റവാളികൾ ആണെന്നും സജീറിന് കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും, വിൽപ്പനയ്ക്കായി കൈവശം വെച്ചതിനും, പൊതുജനശല്യത്തിനുമായി നിരവധി കേസുകൾ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം അർഷാദ് ഹുസ്സൈനിന് നിരവധി മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്. ഒറീസ്സയിൽ നിന്ന് കേരളത്തിലേക്ക് 25 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ ഒറീസ്സ പൊലീസിന്റെ പിടിയിലായതിന് 2 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.

  • Related Posts

    ആസിഡ് വീണ് പൊള്ളലേറ്റ് ഭാര്യ മരിച്ചു; ഭർത്താവ് ഒഴിച്ചതെന്ന് പൊലീസ്, അറസ്റ്റ്

    Spread the love

    Spread the loveതീക്കോയി ∙ ആസിഡ് ദേഹത്തുവീണു പൊള്ളലേറ്റു ചികിത്സയിലിരിക്കെ ഗൃഹനാഥ മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തീക്കോയി കൊല്ലംപാറ ഭാഗത്തു താമസിക്കുന്ന പൊട്ടംപ്ലാക്കൽ ജോണിന്റെ ഭാര്യ ബാലാമണി (50) ആണു മരിച്ചത്. ജോണിനെ (47) ഈരാറ്റുപേട്ട പൊലീസ്…

    ബെംഗളൂരുവില്‍ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായി; ബത്തേരി സ്വദേശിക്കെതിരെ കേസെടുക്കാതെ പോലിസ്: സ്‌റ്റേഷനില്‍ വെച്ച് പ്രതി പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ട്

    Spread the love

    Spread the love    ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി. കഫെയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്ന 20കാരിയാണ് പീഡനത്തിന് ഇരയായത്. യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് വയനാട് ബത്തേരി സ്വദേശിയായ യുവാവ് പീഡിപ്പിച്ചത്. മഡിവാളയില്‍ താമസിക്കുന്ന…

    Leave a Reply

    Your email address will not be published. Required fields are marked *