വ്യാജ സുപ്രീംകോടതി വിധി കാണിച്ച് തടവുപുള്ളി ജയിൽ മോചിതനായി; എട്ടുവർഷത്തിന് ശേഷം അന്വേഷണവുമായി പോലീസ്

Spread the love

ബെംഗളൂരു: സുപ്രീം കോടതിയുടെ വ്യാജ ഉത്തരവ് കാണിച്ച്, തടവുപുള്ളി ശിക്ഷാ കാലാവധി പൂർത്തിയാകും മുൻപ് ജയിൽ മോചിതനായി. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന പ്രതി ശങ്കർ അറുമുഖമാണ് അധികൃതരെ കബളിപ്പിച്ച് പുറത്തിറങ്ങിയത്.

 

2001-ൽ മോചനദ്രവ്യത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബെംഗളൂരുവിലെ ഫാസ്റ്റ് ട്രാക്ക് കോടതി ആണ് ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നത്. 2018-ൽ സുപ്രീം കോടതിയിൽനിന്ന് ശിക്ഷയിൽ ഇളവ് ലഭിച്ചുവെന്ന് കാണിക്കുന്ന വ്യാജരേഖകൾ ഹാജരാക്കിയ ഇയാൾ,2018 നവംബർ 13-നാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഉത്തരവിൽ പരാമർശിച്ചിരുന്ന 10,000 രൂപ പിഴയടച്ചാണ് മോചിതനായത്.

 

ജയിൽ ഡയറക്ടർ ജനറലിന് ലഭിച്ച ഒരു അജ്ഞാത പരാതിയെത്തുടർന്ന് ഡിഐജി നടത്തിയ അന്വേഷണത്തിലാണ് എട്ട് വർഷത്തിന് ശേഷം തട്ടിപ്പ് വെളിച്ചത്തായത്. അന്വേഷണത്തിന്റെ ഭാഗമായി ന്യൂഡൽഹിയിലെ സുപ്രീം കോടതി അസിസ്റ്റന്റ് രജിസ്ട്രാറുമായി അധികൃതർ ബന്ധപ്പെട്ടപ്പോഴാണ് പ്രതി നൽകിയ ഉത്തരവ് വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിനുപിന്നിൽ ജയിൽ അധികൃതരുടെ ഒത്താശ ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

 

സംഭവത്തിൽ രേഖകൾ കെട്ടിച്ചമച്ചതിനും വഞ്ചനയ്ക്കും പരപ്പന അഗ്രഹാര പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ഒളിവിലുള്ള ശങ്കർ അറുമുഖത്തെ കണ്ടെത്താനും വീണ്ടും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി ഡിജിപി അലോക് കുമാർ അറിയിച്ചു.

  • Related Posts

    കാണാതായിട്ട് 47 ദിവസം; തെരുവിൽ ഭിക്ഷ‌ യാചിച്ച് മെഡിക്കൽ വിദ്യാർഥി

    Spread the love

    Spread the loveമുംബൈ∙ തളർന്ന് അവശനായി, അഴുക്കുപുരണ്ട വേഷത്തിൽ റോഡരികിൽ ഭിക്ഷയാചി‌‌ക്കുകയായിരുന്നു അഭയ് സുരേഷ് ബെൽകോണി. വിറച്ചു കൊണ്ടു മെല്ലെ സംസാരിക്കുന്ന യുവാവിനോടു വിവരങ്ങൾ ചോദിച്ചപ്പോഴാണു മുംബൈ പൊലീസ് തിരിച്ചറിഞ്ഞത്; 47 ദിവസം മുൻപു കാണാതായ ഹോമിയോ വിദ്യാർഥിയാണെന്ന്. മഹാരാഷ്ട്ര നാന്ദേഡിൽ…

    ഇന്ധനവിലയിൽ വീണ്ടും വർധന; രണ്ടാഴ്ചയ്ക്കുള്ളിൽ നാലാം തവണ, കേരളത്തിൽ എല്ലായിടത്തും ഡീസൽ വില 100 കടന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നാലാം തവണയാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച് പെട്രോൾ ലീറ്ററിന് 2.61 രൂപയും ഡീസൽ ലീറ്ററിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്.   കേരളത്തില്‍ എല്ലായിടത്തും…

    Leave a Reply

    Your email address will not be published. Required fields are marked *