താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് മറിഞ്ഞു

Spread the love

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു ഓവുചാലിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ എട്ടാം വളവിലാണ് സംഭവം. ഗതാഗത തടസ്സത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന ബൈക്കുകാരനെ നിയന്ത്രണം വിട്ട് എത്തിയ ലോറി ഇടിച്ച് തെറിപ്പിക്കുകായിരുന്നു. തുടർന്ന് മറ്റൊരു കാറിലും ഇടിച്ച ശേഷം ലോറി ഓവു ചാലിലേക്ക് മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ റോഡിലേക്ക് തെറിച്ച് വീണെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

  • Related Posts

    ചുരത്തിൽ വാഹനാപകടം ;ഗതാഗത തടസ്സം നേരിടുന്നു

    Spread the love

    Spread the love  താമരശ്ശേരി:ചുരം എട്ടാം വളവിനു മുകളിൽ ലോറി കാറിലും ബൈക്കിലുമിടിച്ചു ലോറി സൈഡ് കനയിലേക്ക് മറിഞ്ഞതും കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്.വൺവെ ആയിട്ട് ആണ് വാഹനങ്ങൾ പോകുന്നത്. ലോറിയുടെ ബ്രേക്ക്‌ നഷ്ട്ട പെട്ടതാണെന്നാണ് നിഗമനം.ആർക്കും പരിക്കില്ല.

    വീണ്ടും കാട്ടാന ആക്രമണം; മേപ്പാടിയിൽ സ്ത്രീ കൊല്ലപ്പെട്ടു

    Spread the love

    Spread the loveകാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു.പുത്തുമല സ്വദേശി ജെസ്സിയാണ് മരിച്ചത്. ഭർത്താവുമായി സ്‌കൂട്ടറിൽ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. മേപ്പാടി കള്ളാടിയിൽ വച്ചാണ്  ആക്രമണമുണ്ടായത്.   ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ…

    Leave a Reply

    Your email address will not be published. Required fields are marked *