‘അതിശയൻ’, ‘അത്ഭുത ദ്വീപ്’, ‘യക്ഷി’ യൂണിവേഴ്സ് ആയിരിക്കുമോ ?’; ഫാന്റസി ത്രില്ലർ സിനിമ പ്രഖ്യാപിച്ച് വിനയൻ

Spread the love

പുതിയ ഫാന്റസി ത്രില്ലർ സിനിമ പ്രഖ്യാപിച്ച് സംവിധായകൻ വിനയൻ. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിനയൻ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചത്. ഇതുവരെ പറയാത്ത രീതിയിലുള്ള സ്റ്റോറി ടെല്ലിങ്ങാണ് പുതിയ സിനിമയിൽ ആവിഷ്കരിക്കുന്നതെന്ന് വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. സിനിമയിലെ താരങ്ങളുടെ വിവരമടക്കം ഉടൻ പുറത്തുവിടുമെന്നും സംവിധായകൻ അറിയിച്ചു.

 

“അങ്ങനെ “പത്തൊമ്പതാം നൂറ്റാണ്ട്” എന്ന ചരിത്ര സിനിമയ്ക്ക് ശേഷം ഒരു ത്രില്ലിംഗ് ഫാന്റസി സ്റ്റോറിയുമായി നിങ്ങളുടെ മുന്നിലേക്കെത്താൻ തീരുമാനിച്ചിരിക്കുന്നു. ചിത്രത്തിന്റെ ക്രൂവിനെപ്പറ്റിയും താരങ്ങളെ കുറിച്ചുമുള്ള വിശദാംശങ്ങൾ അടുത്തു തന്നെ എറണാകുളത്തു നടക്കുന്ന ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ അനൗൺസ് ചെയ്യും..

 

കണ്ടന്റിന്റെ ക്വാളിറ്റിയാണല്ലോ ഇന്നത്തെ സിനിമയുടെ മുഖമുദ്ര…. എന്നും എന്റെ പരീക്ഷണ ശ്രമങ്ങളേയും പുതുമകളേയും സപ്പോർട്ടു ചെയ്തിട്ടുള്ള നിങ്ങൾ ഇതുവരെ പറയാത്ത രീതിയിലുള്ള ഈ സ്റ്റോറി ടെല്ലിംഗും ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയിലാണ്..

നിങ്ങളുടെ അനുഗ്രഹം ഉണ്ടാകണം”.- വിനയൻ കുറിച്ചു. മൂന്ന് ലോകങ്ങൾ ഒന്നിക്കുമ്പോൾ. എന്നും വിനയൻ കുറിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം തിയറ്ററുകളിലെത്തും.

  • Related Posts

    ‘ഞാൻ ഒരിക്കലും ഒരുപാട് മണിക്കൂർ പഠിച്ചിട്ടില്ല, പക്ഷേ…’: പത്താം ക്ലാസിൽ 99.2% മാർക്ക് നേടിയ വിദ്യാർഥിനി പങ്കുവെക്കുന്ന അഞ്ച് പ്രായോഗിക പഠനരീതികൾ

    Spread the love

    Spread the love    പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിന് ദിവസങ്ങളോളം നീളുന്ന കഠിനമായ പഠനരീതികൾ ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് പത്താം ക്ലാസ് പരീക്ഷയിൽ 99.2 ശതമാനം മാർക്ക് കരസ്ഥമാക്കിയ സാൻവി ലധ. അമിതമായ പഠനഭാരത്തേക്കാൾ സ്മാർട്ട് ആയ പഠനരീതികളും ജീവിതത്തിലെ സന്തുലിതാവസ്ഥയുമാണ്…

    സൂര്യയ്ക്കും മക്കൾക്കുമൊപ്പം സ്റ്റൈലിഷായി ജ്യോതിക; വൈറലായി വിഡിയോ

    Spread the love

    Spread the loveഈ സിനിമാ താരങ്ങൾക്കൊന്നും വയസാകില്ലേ എന്ന് വെറുതെ എങ്കിലും ചിലപ്പോൾ നമ്മൾ ആലോചിക്കാറുണ്ടല്ലേ. ഈ ചോദ്യമാണിപ്പോൾ ആരാധകർ നടി ജ്യോതികയോട് ചോദിക്കുന്നത്. 47-ാം വയസിലും ഫിറ്റ്നസിന്റെ കാര്യത്തിൽ ജ്യോതിക പുലർത്തുന്ന അർപ്പണബോധം ഏതൊരാളെയും അതിശയപ്പെടുത്തുന്നതാണ്.   ഇപ്പോഴിതാ പ്രായത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *