ഒരുകോടി രൂപ നൽകുമെന്ന വാക്കുപാലിച്ച് അക്ഷയ് കുമാർ, കാശ്മീർ അതിർത്തിഗ്രാമത്തിലെ സ്കൂളിന് പുതിയ മുഖം

Spread the love

കാശ്മീരിലെ ഒരു അതിർത്തി ഗ്രാമത്തിലെ വിദ്യാലയത്തിന് ഒരു കോടി രൂപയുടെ സഹായംനൽകി ബോളിവുഡ് താരം അക്ഷയ് കുമാർ. ജമ്മു കാശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസ് വാലിയിലുള്ള നീരു ഗ്രാമത്തിലെ ഗവൺമെന്റ് മിഡിൽ സ്കൂളിനാണ് സൂപ്പർതാരത്തിന്റെ സഹായം ലഭിച്ചത്. 2021-ൽ ഈ പ്രദേശം സന്ദർശിച്ച വേളയിലാണ് താരം ഈ വലിയ തുക വിദ്യാലയത്തിനായി വാഗ്ദാനം ചെയ്തത്. അക്ഷയ് കുമാർ നൽകിയ സംഭാവനയിലൂടെ വിദ്യാലയത്തിന്റെ മുഖഛായതന്നെ മാറിയിരിക്കുകയാണ്.

 

അക്ഷയ് കുമാറിന്റെ പിതാവിന്റെ സ്മരണാർത്ഥം ‘ശ്രീ ഹരി ഓം ഭാട്ടിയ എഡ്യൂക്കേഷൻ ബ്ലോക്ക്’ എന്നാണ് ഈ പുതിയ കെട്ടിടത്തിന് പേരിട്ടിരിക്കുന്നത്. അത്യാധുനികമായ ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, അധ്യാപകർക്കുള്ള ഓഫീസ് സൗകര്യങ്ങൾ എന്നിവ ഈ പുതിയ ബ്ലോക്കിൽ ഒരുക്കിയിട്ടുണ്ട്.

 

പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായതോടെ വിദ്യാർത്ഥികൾക്ക് കൂടുതൽ വൃത്തിയുള്ളതും മെച്ചപ്പെട്ടതുമായ സാഹചര്യത്തിൽ പഠിക്കാനുള്ള അവസരം ലഭിച്ചു. ഗവൺമെന്റ് മിഡ്‌ഡേ മീൽ പദ്ധതിയുടെ ആനുകൂല്യങ്ങളും കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഇപ്പോൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. ഈ മാറ്റം കുട്ടികളുടെ പഠനത്തോടുള്ള താൽപ്പര്യം വർദ്ധിപ്പിച്ചതായും വിദ്യാഭ്യാസ മേഖലയിൽ വലിയ പുരോഗതിക്ക് വഴിയൊരുക്കിയതായും പ്രദേശവാസികൾ പറയുന്നു.

 

2021-ൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ (BSF) ക്ഷണം സ്വീകരിച്ച് നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ജവാന്മാരെ സന്ദർശിക്കാനാണ് അക്ഷയ് കുമാർ അവിടെ എത്തിയത്. സന്ദർശനവേളയിൽ അദ്ദേഹം അവിടുത്തെ വിദ്യാർത്ഥികളുമായി സംവദിക്കുകയും അവരുടെ വിദ്യാഭ്യാസപരമായ പരിമിതികൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. തുടർന്നാണ് സ്കൂളിന്റെ വികസനത്തിനായി ഒരു കോടി രൂപ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

 

സന്ദർശന വേളയിൽ സൈനികർക്കൊപ്പം സമയം ചെലവഴിക്കാനും അവരോടൊപ്പം നൃത്തം ചെയ്യാനും അക്ഷയ് കുമാർ സമയം കണ്ടെത്തിയിരുന്നു. രാജ്യത്തിനായി ജീവൻ ബലി നൽകിയ സൈനികർക്ക് അദ്ദേഹം യുദ്ധസ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

  • Related Posts

    കാണാതായിട്ട് 47 ദിവസം; തെരുവിൽ ഭിക്ഷ‌ യാചിച്ച് മെഡിക്കൽ വിദ്യാർഥി

    Spread the love

    Spread the loveമുംബൈ∙ തളർന്ന് അവശനായി, അഴുക്കുപുരണ്ട വേഷത്തിൽ റോഡരികിൽ ഭിക്ഷയാചി‌‌ക്കുകയായിരുന്നു അഭയ് സുരേഷ് ബെൽകോണി. വിറച്ചു കൊണ്ടു മെല്ലെ സംസാരിക്കുന്ന യുവാവിനോടു വിവരങ്ങൾ ചോദിച്ചപ്പോഴാണു മുംബൈ പൊലീസ് തിരിച്ചറിഞ്ഞത്; 47 ദിവസം മുൻപു കാണാതായ ഹോമിയോ വിദ്യാർഥിയാണെന്ന്. മഹാരാഷ്ട്ര നാന്ദേഡിൽ…

    ഇന്ധനവിലയിൽ വീണ്ടും വർധന; രണ്ടാഴ്ചയ്ക്കുള്ളിൽ നാലാം തവണ, കേരളത്തിൽ എല്ലായിടത്തും ഡീസൽ വില 100 കടന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നാലാം തവണയാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച് പെട്രോൾ ലീറ്ററിന് 2.61 രൂപയും ഡീസൽ ലീറ്ററിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്.   കേരളത്തില്‍ എല്ലായിടത്തും…

    Leave a Reply

    Your email address will not be published. Required fields are marked *