മണിക്കൂറുകളോളം സ്കൂട്ടറിലൊളിച്ച് മൂർഖൻ, കണ്ടെത്തിയത് സ്കൂട്ടർ മുഴുവൻ പൊളിച്ച്

Spread the love

കോവളം∙ സ്കൂട്ടറുടമയെ വലച്ച് വാഹനത്തിനുള്ളിൽ മൂർഖൻ. ഒളിച്ചു കഴിഞ്ഞ പാമ്പിനെ പുറത്തെടുക്കാൻ വാഹനം മുഴുവൻ പൊളിക്കേണ്ടി വന്നു. കോവളം ബീച്ച് റോഡിൽ സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥയുടെ സ്കൂട്ടറിനുള്ളിലാണ് മൂർഖൻ മണിക്കൂറുകളോളം ഒളിച്ചിരുന്നത്.

 

സ്കൂട്ടറിനുള്ളിലേക്ക് പാമ്പു കയറുന്നത് സഹജീവനക്കാർ കണ്ടിരുന്നു. കോവളം പൊലീസിലും വിഴി‍ഞ്ഞം അഗ്നിരക്ഷാ സ്റ്റേഷനിലും വിവരം നൽകി. അഗ്നിരക്ഷാ സ്റ്റേഷൻ സിവിൽ ഡിഫൻസ് വിഭാഗത്തിലെ സർപ്പ വൊളന്റിയർമാരായ സജീവ്, ദീപു എന്നിവരെത്തി പരിശോധിച്ചപ്പോഴും പാമ്പിനെ കാണാനായില്ല. തുടർന്ന് വാഹനത്തിന്റെ ബോഡി മുഴുവൻ പൊളിച്ചു നോക്കുമ്പോഴാണ് ചെയ്സിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത്. സാമാന്യം വലുപ്പമുള്ള മൂർഖനായിരുന്നുവെന്ന് സർപ്പ വൊളന്റിയർമാർ പറഞ്ഞു.

  • Related Posts

    മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷൻ: റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്

    Spread the love

    Spread the love      മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട്, റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്. ശാസ്ത്രീയ പഠനം ഉൾപ്പെടുത്തിയാകും റിപ്പോർട്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഏതൊക്കെ മോഡിഫിക്കേഷൻ അനുവദിക്കാം എന്നത്…

    എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; വിചാരണയ്ക്കിടെ മൊഴി മാറ്റി അതിജീവിത

    Spread the love

    Spread the loveതിരുവനന്തപുരം: മുന്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റി അതിജീവിത. എല്‍ദോസ് കുന്നപ്പള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത നെയ്യാറ്റിന്‍കര കോടതിയില്‍ വിചാരണയ്ക്കിടെ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് അതിജീവിതയുടെ മൊഴിമാറ്റമെന്നത് വ്യക്തമല്ല. കേസിന്റെ തുടര്‍നടപടി കോടതി നാളെ പരിഗണിക്കും.…

    Leave a Reply

    Your email address will not be published. Required fields are marked *