റൗഡി ലിസ്റ്റിലുള്ള യുവാവ് എം.ഡി.എം.യുമായി പിടിയിൽ

Spread the love

മാനന്തവാടി: വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.യുമായി യുവാവ് പിടിയിൽ. മാനന്തവാടി, പാണ്ടിക്കടവ്, ചോലമലയിൽ വീട്ടിൽ ജെ. ജിജോ(34)യെയാണ് മാനന്തവാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ പി. റഫീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ജിജോ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട് പോലീസ് നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നയാളാണ്. ഇയാൾക്ക് മാനന്തവാടി, വെള്ളമുണ്ട, പനമരം പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.

 

26.07.2025 തീയ്യതി രാത്രിയോടെ ചാമാടിപൊയിൽ എന്ന സ്ഥലത്തെ ഷെഡിൽ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്. 2.692 ഗ്രാം എംഡി എം എയാണ് പിടിച്ചെടുത്തത്. എസ്.ഐ എം.സി പവനൻ, എസ്.സി.പി.ഒ മനു അഗസ്റ്റിൻ, സി.പി.ഒമാരായ എ.ബി. ശ്രീജിത്ത്, ടി.കെ. രാജേഷ്, ശരത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

  • Related Posts

    ‘പീഡിപ്പിച്ചത് 487ലധികം പുരുഷന്മാർ, ചിലർ പത്തിലധികം തവണ’; ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ

    Spread the love

    Spread the love  പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ. ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ…

    പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാക്കൾ പിടിയിൽ

    Spread the love

    Spread the love  കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കിനാലൂർ സ്വദേശി എച്ചിങ്ങാപൊയിൽ വീട്ടിൽ അർഷാദ് ഹുസ്സൈൻ (26 വയസ്സ്), തലക്കുളത്തൂർ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍ (26 വയസ്സ്) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *