ഒന്നര ലക്ഷം രൂപ കൈയിലുണ്ടോ?, പലിശയായി മാത്രം ഒരു ലക്ഷത്തിന് മുകളില്‍ കിട്ടും; അറിയാം പിഎന്‍ബിയുടെ ഈ സ്കീം

Spread the love

ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സ്ഥിരനിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ കാലയളവുകളിലുള്ള എഫ്ഡി സ്‌കീമുകള്‍ക്ക് ബാങ്ക് മൂന്ന് ശതമാനം മുതല്‍ 7.40 ശതമാനം വരെയാണ് പലിശ നല്‍കുന്നത്. പിഎന്‍ബിയുടെ ഒരു പ്രത്യേക എഫ്ഡി സ്‌കീമിലൂടെ നിക്ഷേപകര്‍ക്ക് ദീര്‍ഘകാലയളവില്‍ മികച്ച ലാഭം നേടാന്‍ സാധിക്കും എന്നത് ശ്രദ്ധേയമാണ്.

 

നിലവിലെ പലിശ നിരക്കുകള്‍ പ്രകാരം, ഉപഭോക്താവ് ഒരു ദീര്‍ഘകാല സ്ഥിരനിക്ഷേപ സ്‌കീമില്‍ 1.5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശ ഇനത്തില്‍ മാത്രം 1,07,254 രൂപ വരെ ലഭിക്കും. അതായത് ആകെ ലഭിക്കുന്ന തുക 2.5 ലക്ഷം രൂപ കടക്കും. ഇത് എങ്ങനെയെന്ന് നോക്കാം:

 

പിഎന്‍ബിയില്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞത് 7 ദിവസം മുതല്‍ പരമാവധി 10 വര്‍ഷം വരെയുള്ള കാലാവധിയില്‍ എഫ്ഡി അക്കൗണ്ടുകള്‍ ആരംഭിക്കാവുന്നതാണ്. ബാങ്കിന്റെ 444 ദിവസത്തെ എഫ്ഡി സ്‌കീം ആണ് ഏറ്റവും ആകര്‍ഷകമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. ഇത് 6.60 ശതമാനം മുതല്‍ 7.40 ശതമാനം വരെയാണ്. അതേസമയം, 5 മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള ദീര്‍ഘകാല എഫ്ഡികള്‍ക്ക് പിഎന്‍ബി 6.00 ശതമാനം മുതല്‍ 6.80 ശതമാനം വരെ പലിശ നിരക്ക് നല്‍കുന്നു.

 

1,50,000 രൂപ നിക്ഷേപിച്ചാല്‍ എത്ര ലഭിക്കും?

 

സാധാരണ പൗരന്മാര്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 8 വര്‍ഷത്തെ എഫ്ഡി സ്‌കീമില്‍ 1.5 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 85,901 രൂപ പലിശ ഉള്‍പ്പെടെ ആകെ 2,35,901 രൂപ ലഭിക്കും. മുതിര്‍ന്ന പൗരനാണെങ്കില്‍, പിഎന്‍ബിയുടെ 8 വര്‍ഷത്തെ എഫ്ഡി സ്‌കീമില്‍ 1.5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 1,07,254 രൂപ പലിശ ഉള്‍പ്പെടെ ആകെ 2,57,254 രൂപയാണ് ലഭിക്കുക. 80 വയസിന് മുകളിലുള്ളവര്‍ നിക്ഷേപിച്ചാലും ഇതേ പലിശ തന്നെയാണ് ലഭിക്കുക. 5 മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള എഫ്ഡി അക്കൗണ്ടുകള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്കും 80 വയസിന് മുകളിലുള്ളവര്‍ക്കും പിഎന്‍ബി ഒരേ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.

  • Related Posts

    ട്വിഷ ബൈപോളാര്‍, ഗര്‍ഭം അലസി, ദാമ്പത്യം പ്രശ്‌നത്തിലായിരുന്നു’; സമര്‍ഥിന്റെ വാദങ്ങളെ ഡീ കോഡ് ചെയ്ത് സിബിഐ

    Spread the love

    Spread the love  ന്യൂഡല്‍ഹി: മോഡലും നടിയുമായ നോയിഡ സ്വദേശി ട്വിഷ ശര്‍മ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തതോടെ, അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടന്നു. ഭോപ്പാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍, സിബിഐ വീണ്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും…

    മസ്‌കറ്റിൽ റൺവേയിലിടിച്ച് കണ്ണൂർ വിമാനം; വൻ ദുരന്ത വിവരം പുറത്തുവരുന്നത് രണ്ടാഴ്ചയ്ക്ക് ശേഷം

    Spread the love

    Spread the loveന്യൂഡൽഹി: മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയുടെ വശങ്ങളിലിടിച്ച് വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിവരം രണ്ടാഴ്ചയ്ക്ക് ശേഷം പുറത്ത്. മെയ് 15-ന് രാത്രി പ്രാദേശിക സമയം ഒൻപത്…

    Leave a Reply

    Your email address will not be published. Required fields are marked *