ഷവർമ ഉണ്ടാക്കാനായി എത്തിച്ച ചിക്കൻ തെരുവുനായ്ക്കൾ കടിച്ചു പറിച്ചു; കട അടയ്ക്കാൻ നോട്ടിസ്

Spread the love

കൊയിലാണ്ടി∙ ഷവർമ ഉണ്ടാക്കാനായി കടയിലേക്ക് എത്തിച്ച ചിക്കൻ തെരുവുനായ്ക്കൾ കടിച്ചു പറിച്ചു. സംഭവമറിഞ്ഞെത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കടയ്‌ക്കെതിരെയും ചിക്കൻ വിതരണം നടത്തിയ സ്ഥാപനത്തിനെതിരെയും നടപടി സ്വീകരിച്ചു. പഴയ സ്റ്റാൻഡിന് മുന്നിലുള്ള ഒഫിക്സ് ഷവർമാ സ്റ്റാളിനാണ് 2 ദിവസത്തേക്ക് കട അടയ്ക്കാൻ നോട്ടിസ് നൽകിയത്.

 

ഇന്നലെ രാവിലെയായിരുന്നു സംഭവം. കട തുറക്കുന്നതിന് മുൻപ് പുറത്തു വച്ചിരുന്ന ചിക്കനാണ് നായ്ക്കൾ കടിച്ചു പറിച്ചത്. താമരശ്ശേരിയിലെ ചിക്കൻ സെന്ററിൽ നിന്ന് എത്തിച്ച ഇറച്ചിയാണ് മൂടിയില്ലാത്ത പാത്രത്തിൽ കടയ്ക്ക് പുറത്ത് വച്ചിരുന്നത്. തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോ.ശ്വേതാ വേലായുധന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് ഓഫിസർ കെ.അരവിന്ദ് അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

 

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് കടയ്ക്ക് 2 ദിവസത്തേക്ക് അടച്ചിടൽ നോട്ടിസ് നൽകിയത്. ചിക്കൻ വിതരണം നടത്തിയ താമരശ്ശേരി ചിക്കൻ സെന്ററിനെതിരെ നടപടി എടുക്കുന്നതിനായി ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫിസർക്ക് റിപ്പോർട്ട് നൽകിയതായി ഡോ. ശ്വേതാ വേലായുധൻ പറഞ്ഞു. വരും ദിവസങ്ങളിൽ കൊയിലാണ്ടിയിലെ ഷവർമ ഷോപ്പുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുമെന്നും ഓഫിസർ പറഞ്ഞു.

  • Related Posts

    മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷൻ: റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്

    Spread the love

    Spread the love      മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട്, റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്. ശാസ്ത്രീയ പഠനം ഉൾപ്പെടുത്തിയാകും റിപ്പോർട്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഏതൊക്കെ മോഡിഫിക്കേഷൻ അനുവദിക്കാം എന്നത്…

    എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; വിചാരണയ്ക്കിടെ മൊഴി മാറ്റി അതിജീവിത

    Spread the love

    Spread the loveതിരുവനന്തപുരം: മുന്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റി അതിജീവിത. എല്‍ദോസ് കുന്നപ്പള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത നെയ്യാറ്റിന്‍കര കോടതിയില്‍ വിചാരണയ്ക്കിടെ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് അതിജീവിതയുടെ മൊഴിമാറ്റമെന്നത് വ്യക്തമല്ല. കേസിന്റെ തുടര്‍നടപടി കോടതി നാളെ പരിഗണിക്കും.…

    Leave a Reply

    Your email address will not be published. Required fields are marked *