ഓടുന്ന ട്രെയിനില്‍ നിന്ന് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞുകൊന്നു; അമ്മ അറസ്റ്റില്‍

Spread the love

റാഞ്ചി: ഓടുന്ന ട്രെയിനില്‍ നിന്ന് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലെ മജ്ഗാവ് സ്വദേശിനിയായ മുദ്രാവതി ഗോപെയാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി ഹൗറ-ബാര്‍ബില്‍ ജന്‍ ശതാബ്ദി എക്‌സ്പ്രസില്‍ ഖര്‍സവാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാജ്ഖര്‍സവാന്‍, മഹാലിമരുപ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു സംഭവം. റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

 

ഒന്നര മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഓടുന്ന ട്രെയിനില്‍ നിന്ന് ഇവര്‍ പുറത്തേക്ക് എറിഞ്ഞത്. മൂന്ന് വയസ് പ്രായമുള്ള മറ്റൊരു കുട്ടിയെക്കൂടി ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയാന്‍ ശ്രമിച്ചപ്പോള്‍ സഹയാത്രക്കാര്‍ തടഞ്ഞു. തുടര്‍ന്ന് ഇവരെ റെയില്‍വേ സംരക്ഷണ സേനയ്ക്ക് കൈമാറി. ഖര്‍സവാന്‍ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഗൗരവ് കുമാര്‍ പിടിഐയോട് പറഞ്ഞു.

 

പശ്ചിമ ബംഗാള്‍ സ്വദേശിയായ മുഹമ്മദ് ഷഹാബുദ്ദീന്‍ എന്നയാള്‍ക്കൊപ്പമാണ് ഇവര്‍ 4 വര്‍ഷമായി താമസിച്ചിരുന്നത്. എന്നാല്‍ പശ്ചിമ സിംഗ്ഭുമിലുള്ള സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതിന് പിന്നാലെ ഇവര്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

  • Related Posts

    എടിഎമ്മിലും ഷോക്ക് വരുന്നു, മറ്റു ബാങ്കുകളുടെ എടിഎമ്മിൽ കയറിയാൽ കൂടുതൽ ഫീസ്, പുതിയ നീക്കം ഇങ്ങനെ

    Spread the love

    Spread the loveപെട്രോൾ , ഡീസൽ വിലവർധനയ്ക്കു പിന്നാലെ രാജ്യത്തെ എടിഎം ഇടപാടുകളുടെ ഫീസും കൂട്ടിയേക്കും. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോൾ നൽകേണ്ട എടിഎം ഇന്റർചേഞ്ച് ഫീ ഉയർത്താനാണ് നീക്കം. നിലവിൽ 19 രൂപയാണിത്. 21 രൂപയാക്കി ഉയർത്തുമെന്നാണ് വിവരം.  …

    അഞ്ച് വയസ്സിൽ ആദ്യ പീഡനം, പലരും ശരീരം നോക്കി പരിഹസിച്ചു; അമ്മയുടെ വിയോഗം തളര്‍ത്തി: സഞ്ജയ് ദത്തിന്റെ മകൾ

    Spread the love

    Spread the loveബോളിവുഡ് താരങ്ങളുടെ മക്കൾ എപ്പോഴും ആഡംബരങ്ങളുടെയും സുഖസൗകര്യങ്ങളുടെയും നടുവിലാണ് ജീവിക്കുന്നതെന്നും, അവർക്ക് ജീവിതത്തിൽ ഒരിക്കലും പ്രതിസന്ധികളോ പോരാട്ടങ്ങളോ നേരിടേണ്ടി വന്നിട്ടില്ലെന്നും ഉള്ളത് ഒരു പൊതുധാരണയാണ്. എന്നാൽ പുറമേ കാണുന്ന തിളക്കത്തിനപ്പുറം, ഓരോരുത്തരുടെയും ജീവിതത്തിലെ പ്രതിസന്ധികൾ വ്യത്യസ്തമാണെന്നാണ് ബോളിവുഡ് താരം…

    Leave a Reply

    Your email address will not be published. Required fields are marked *