
തിരുവനന്തപുരം∙ പതിനഞ്ചുകാരിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതി തിരുവല്ലം പൂങ്കുളം സ്വദേശി സുജിത്തി (25)ന് 50 വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ഒന്നേകാൽ വർഷം കൂടി തടവ് അനുഭവിക്കണം.
2021 സെപ്റ്റംബർ 6 നാണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകിയ സുജിത്ത് കുട്ടിയുടെ വീട്ടിലെത്തി ഏട്ടു ദിവസം താമസിച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പെൺകുട്ടിയുടെ മുറിയിലാണ് സുജിത്ത് ഒളിച്ചിരുന്നത്. പെൺകുട്ടിയുടെ വസത്രങ്ങളാണ് ഇയാൾ ധരിച്ചിരുന്നത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്. ഷാജി, സബ് ഇൻസ്‌പെക്ടർ ബി.ജയ എന്നിവരാണ് കേസ് അന്വേഷിച്ചത്.