വയനാട് ഫണ്ട് തട്ടിച്ചെന്ന വ്യാജ പ്രചരണത്തിൽ അന്വേഷണം വേണം; ചെന്നിത്തലയ്ക്ക് പരാതി നൽകി ദീപ്തി മേരി വർഗീസ്

Spread the love

തിരുവനന്തപുരം: വയനാട് ഫണ്ട് തട്ടിപ്പ് എന്ന പേരിൽ യുഡിഎഫിനെയും കോൺഗ്രസിനേയും അപകീർത്തിപ്പെടുത്തുന്നതിനെതിരെ പരാതി നൽകി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. കെപിസിസി ഫണ്ട് തട്ടിച്ചു എന്ന പേരിൽ വ്യാജ സ്ക്രീൻഷോട്ടുകൾ ഉണ്ടാക്കി സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുന്നു എന്ന് കാണിച്ചാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയത്.

 

തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ആ പരാതിയിൽ അന്വേഷണം ദ്രുതഗതിയിൽ ആക്കണമെന്നും കുറ്റക്കാരെ അടിയന്തരമായി കണ്ടെത്തണമെന്നും ചെന്നിത്തലയോട് ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി ഡിജിപിക്ക് നിർദേശം നൽകിയതായും ദീപ്തി മേരി വർഗീസ് സൂചിപ്പിച്ചു.

 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

 

ആഭ്യന്തരമന്ത്രിക്ക് എന്റെ ആദ്യത്തെ പരാതി…

 

കെപിസിസി വയനാട് ഫണ്ട് തട്ടിച്ചു എന്ന പേരിൽ

 

വ്യാജ സ്ക്രീൻഷോട്ടുകൾ ഉണ്ടാക്കി കോൺഗ്രസിനും യുഡിഎഫിനും എതിരെ തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ഞാൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു ,

 

ആ പരാതിയിൽ അന്വേഷണം ദ്രുതഗതിയിൽ ആക്കണമെന്നും കുറ്റക്കാരെ അടിയന്തരമായി കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരള ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി , വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ അദ്ദേഹം ഡിജിപിക്ക് നിർദേശം നൽകുകയും ചെയ്തു.

  • Related Posts

    മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷൻ: റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്

    Spread the love

    Spread the love      മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട്, റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്. ശാസ്ത്രീയ പഠനം ഉൾപ്പെടുത്തിയാകും റിപ്പോർട്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഏതൊക്കെ മോഡിഫിക്കേഷൻ അനുവദിക്കാം എന്നത്…

    എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; വിചാരണയ്ക്കിടെ മൊഴി മാറ്റി അതിജീവിത

    Spread the love

    Spread the loveതിരുവനന്തപുരം: മുന്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റി അതിജീവിത. എല്‍ദോസ് കുന്നപ്പള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത നെയ്യാറ്റിന്‍കര കോടതിയില്‍ വിചാരണയ്ക്കിടെ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് അതിജീവിതയുടെ മൊഴിമാറ്റമെന്നത് വ്യക്തമല്ല. കേസിന്റെ തുടര്‍നടപടി കോടതി നാളെ പരിഗണിക്കും.…

    Leave a Reply

    Your email address will not be published. Required fields are marked *