തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു

Spread the love

മാനന്തവാടി: വയനാട് തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കോഴിക്കോട് മൊകേരി സ്വദേശി മിഥുലാപുരിയിൽ വിനോദൻ കെ.എസ് (37) ആണ് മരണപ്പെട്ടത്.

 

ഇന്ന് ഉച്ചയ്ക്ക് 12.15-ഓടെ തോൽപ്പെട്ടി പമ്പിന് സമീപമായിരുന്നു അപകടം നടന്നത്. കുട്ട ഭാഗത്തുനിന്ന് വരികയായിരുന്ന വിനോദൻ്റെ ബൈക്ക് എതിർദിശയിൽ നിന്നെത്തിയ താർ ജീപ്പുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.

 

അപകടം നടന്ന ഉടൻ തന്നെ വിനോദനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

  • Related Posts

    വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് സംശയം

    Spread the love

    Spread the love  മാനന്തവാടി : വയനാട് കോട്ടത്തറ ചെന്നലോട് വൈപ്പടിയിൽ വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈപ്പടി കുത്തിനിവീട്ടിൽ ഫാത്തിമ (85) ആണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.   പ്രദേശത്തെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായ കുത്തിനി…

    യുവാവിനെ നാലംഗ സംഘം തട്ടികൊണ്ടുപോയി മർദ്ധിച്ച് വഴിയിൽ ഉപേക്ഷിച്ചതായി പരാതി

    Spread the love

    Spread the loveയുവാവിനെ നാലംഗ സംഘം തട്ടികൊണ്ടുപോയി മർദ്ധിച്ച് വഴിയിൽ ഉപേക്ഷിച്ചതായി പരാതി.മൈസൂരുവിൽ നിന്ന് ബത്തേരിയിലേക്ക് കാറിൽ വരുകയായിരുന്ന ബത്തേരി കാരകണ്ടി സ്വദേശി പാലത്തി വീട്ടിൽ ആസിഫിനെയാണ് തട്ടികൊണ്ടുപോയി മർദ്ധിച്ചത്. വ്യാഴാഴ്ച വൈകിട്ട് നഞ്ചൻകോടിന് സമീപമാണ് സംഭവം. ആസിഫിന്റെ പരാതിയിൽ കർണാടക…

    Leave a Reply

    Your email address will not be published. Required fields are marked *